കാബേജ് ,ചുരയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍

ആഹാരക്രമത്തിലെ മാറ്റം, വ്യായാമക്കുറവ്, പാരിസ്ഥിതിക ഘടകങ്ങൾ, ജനിതകപരമായ ഘടകങ്ങൾ തുടങ്ങിയവയാണ് തുടങ്ങിയവയാണ് പൊണ്ണത്തടിക്ക് പ്രധാനകാരണമായി ആരോഗ്യവിദഗദര്‍ ചൂണ്ടിക്കാട്ടുന്നത്. വയറിനടിയിൽ അടിഞ്ഞ് കൂടിയ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഏതാനും ജ്യൂസുകൾ പരിചയപ്പെടാം.


ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് കാബേജ്. വയറിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാർഗമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാർഗമാണ്. കാബേജിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഇത് മൂലം വിശപ്പ് ഏറെ നേരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.


ശരീരഭാരം നിയന്ത്രിക്കുന്നതിന് സാധാരണ ഉപയോഗിച്ച് വരുന്ന പച്ചക്കറിയാണ് ചുരയ്ക്ക. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ചുരയ്ക്ക ഏറെ നേരം വിശപ്പിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. അതിനാൽ, ഇടവേളകളിൽ മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറിയായതിനാൽ പതിവായി ചുരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ആശങ്കപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *