നദിയില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ക്ക് സദാചാര ആക്രമണം

അയോധ്യ സരയൂ നദിയിൽ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ സദാചാര ആക്രമണം. ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയിൽ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവര്‍ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.

ഇതിന് പിന്നാലെ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പരാജയപ്പെടുന്നു. ക്രൂരമര്‍ദനത്തിന് ഒടുവില്‍ ജനക്കൂട്ടം തന്നെ ഭര്‍ത്താവിനെ വലിച്ച് കരയിലും കയറ്റുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!