മൂന്ന് സഹോദരിമാരെ വിവാഹം ചെയ്ത യുവാവ്; വീഡിയോ

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് സഹോദരിമാരെ ഒരാള്‍ വിവാഹം ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോയുടെ വിവാഹമാണ് ശ്രദ്ധനേടുന്നത്.കാഴ്ചയിൽ ഒരോ പോലെ ഇരിക്കുന്ന ഈ ട്രിപ്‌ലറ്റ്സിലെ നതാലി എന്ന യുവതിയുമായി ലുവിസോ പ്രണയത്തിലായിരുന്നു.


തങ്ങളെകൂടെ വിവാഹം ചെയ്യണമെന്ന സഹോദരിമാരുടെ അപേക്ഷ ഇയാള്‍ സ്വീകരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനിച്ചപ്പോൾ മുതൽ ഒന്നിച്ചുള്ള തങ്ങൾക്ക് വിവാഹശേഷം ‌പിരിയേണ്ടി വരില്ല എന്ന ആശ്വാസത്തിലാണ് സഹോദരിമാർ. എന്നാല്‍ മൂന്നു സാഹോദരിമാരെയും വിവാഹം കഴിക്കുന്നത് ലൂവിസോയുടെ കുടുംബക്കാര്‍ക്ക് എതിര്‍പ്പായിരുന്നു. അവർ ചടങ്ങിൽനിന്നും വിട്ടുനിന്നു.

കോംഗോയുടെ കിഴക്കൻ ഭാഗമായ ദക്ഷിണ കിവു ആണ് ഇവരുടെ സ്വദേശം. ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നത് ഇവിടെ നിയമവിധേയമാണ്. നീല സ്യൂട്ട് ധരിച്ച ലൂവിസോയും വെള്ള ഗൗൺ ധരിച്ച് യുവതികളും നിൽക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *