സ്പിന്‍ മാന്ത്രികന് വിട

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഷെയ്ന്‍വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതെത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത് തായ്‌ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. പ്രതികരണശേഷിയില്ലാതെ കിടക്കുന്ന നിലയില്‍ വോണിനെ കണ്ടെത്തുകയായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ആണ്‌ ഷെയ്ൻ കെയ്ത്ത് വോൺ

1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.

2008ലെ ആദ്യ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *