മാങ്ങ ഉടച്ചത്
പ്രീയ ആര്‍ ഷേണായ്
പച്ചമാങ്ങാ – ഒരെണ്ണം വലുത്
വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ ചെറുതീയിൽ വറുത്തെടുത്തത്
-3-4പച്ചമുളക് – 3-4
എണ്ണം കായം / കായപ്പൊടി – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 2-3 ടീസ്പൂൺ
പച്ചമാങ്ങ പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു മുഴുവനോടെ വേവിയ്ക്കുക ( തൊലി കളയാതെ)തണുത്തതിനു ശേഷം തൊലി കളഞ്ഞു അകത്തെ മാംസളമായ ഭാഗം എടുക്കുക…മാങ്ങയണ്ടിയും എടുക്കാം …ഇനി മാങ്ങാ വേവിച്ച വെള്ളത്തിൽ വറ്റൽമുളക് ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടിയെടുക്കുക ( കൈ കൊണ്ടല്ലെങ്കിൽ അടിഭാഗം നല്ല കട്ടിയുള്ള ഗ്ലാസ് വെച്ചോ ചെറിയ ഇടികല്ല് വെച്ചോ ഞെരടി എടുക്കാം)ഇനി ഇതിലേക്ക് മാങ്ങാ ഉടച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം വീണ്ടും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഉപ്പു ചേർത്ത് ,കായവും ചേർത്ത് . ..വെള്ളം ആവശ്യമുണ്ടെങ്കിൽ അതും ചേർത്ത് നല്ല semi thick consistency ഇൽ എടുക്കുക മീതെ പച്ചവെളിച്ചെണ്ണയും ഒഴിക്കാം … മാങ്ങ ഉടച്ചത് റെഡി !!!
note വറ്റൽമുളക് ചുട്ടെടുക്കുകയും ചെയ്യാം… എരിവിനുള്ള ചേരുവകൾ പച്ചമാങ്ങയുടെ പുളിപ്പിന് അനുസരിച്ചു അവനവന്റെ സ്വാദിനനുസരിച്ചും നിങ്ങൾക്ക് മാറ്റം വരുത്താം ….