മാംഗോ ബ്രെഡ് കുൽഫി
ജാന്‍വി ഫോര്‍ട്ട്കൊച്ചി
അവശ്യസാധനങ്ങള്‍
- മാമ്പഴ പൾപ്പ് 1 കപ്പ്
- ബ്രെഡ്സ്ലൈസുകൾ 2
- ക്രീം പാൽ 250 മില്ലി
- പാൽപ്പൊടി 1 ടീസ്പൂൺ
- പൊടിച്ച പഞ്ചസാര 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ഗ്രൈൻഡറിൽ പകുതി പാൽ, പകുതി പാൽപ്പൊടി, 3 ടീസ്പൂൺ പഞ്ചസാര, ബ്രെഡ് കഷ്ണങ്ങൾ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം കുൽഫിയുടെ ചെറിയ അച്ചുകളിൽ നിറച്ച് 5- 6 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ഇനി ബാക്കിയുള്ള പാൽ, പഞ്ചസാര, പാൽപ്പൊടി, മാമ്പഴ പൾപ്പ് എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. കുൽഫിയുടെ വലിയ അച്ചുകളിൽ പകുതി നിറയ്ക്കുക. ചെറിയ അച്ചുകളിലെ കുൽഫി സെറ്റ് ആകുമ്പോൾ അച്ചിൽ നിന്ന് എടുത്ത് വലിയ അച്ചുകളുടെ നടുവിൽ വയ്ക്കുക. 7-8 മണിക്കൂർ ഫ്രീസറിൽ വീണ്ടും വയ്ക്കുക. സെറ്റ് ആകുമ്പോൾ കുൽഫികൾ എടുത്ത് മുറിച്ച് കഴിക്കാം.