റവ ദോശ
പ്രീയ ആര്‍ ഷേണായ്
ഉണ്ടാക്കാൻ ആദ്യം വേണ്ടത് നല്ല ഒരു നോണ്‍സ്റ്റിക് തവയോ നല്ല ദോശക്കാല്ലോ ആണ് …..പിന്നെ കുറച്ചധികം ക്ഷമയും മാത്രം… ചെറുതീയിൽ തന്നെ പാകം ചെയ്യണം.. അപ്പോൾ മാത്രമേ ക്രിപ്സിനെസ്സ് കിട്ടുള്ളു….
അവശ്യസാധനങ്ങള്‍
റവ 1/2 കപ്പ്
അരിപ്പൊടി 3 ടേബിൾസ്പൂൺ
കടലമാവ് 1 ടേബിൾസ്പൂൺ
സവാള 1മല്ലിയില അല്പം
വെള്ളം 2 കപ്പ്
ഉപ്പ് റവയും അരിപ്പൊടിയും കടലമാവും നന്നായി മിക്സ് ചെയ്യുക.. ഇതിലേക്ക് സവാള മല്ലിയില ചേർക്കുക.. ഇനി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.. മാവിന്റെ അയവു കണ്ട് പേടിക്കേണ്ട… ഇത്രേം loose ആയിത്തന്നെ വേണം….. മൂന്നാലു മിനിറ്റുകൾ കഴിഞ്ഞു ദോശ ചുടാം….
ദോശ ചുടുമ്പോൾ ശ്രദ്ധിക്കേണ്ടത് :
തവ നല്ല ചൂടായിരിക്കുമ്പോൾ വേണം ദോശമാവ് ഒഴിക്കാൻ… ഇത് പരത്താറില്ല… കോരി ഒഴിക്കുകയോ ചെയ്യുന്നത്… അതുകൊണ്ട് ആദ്യം ഒരു തവി മാവ് വശങ്ങളിൽ വേണം ചുറ്റി ഒഴിക്കാൻ…. രണ്ടാം തവി മാവ് തവയുടെ നടുക്കും…. തവ യുടെ ചൂടും മാവിന്റെ അയവും കാരണം സ്വാഭാവികമായും ദോശ വല പോലെ ഇടയ്ക്ക് കുറേ ഹോള്‍സും ഗ്യാപ്പും കാണും… അത് മാവൊഴിച്ചു ഫില്‍ചെയ്യരുത്…. ഉടനെ തന്നെ ഫ്ലെയിം സിമ്മര്‍ ചെയ്തു അടച്ചു വെയ്ക്കുക… കുറച്ച് കഴിയുമ്പോ തന്നെ ദോശ മുകൾ ഭാഗം വെന്തും താഴ്‌വശം മൊരിഞ്ഞും വരും …. ഇടയ്ക്ക്ഫ്ലെയിം ഒന്ന് അഡ്ജസ്റ്റ് ചെയ്തും കൊടുക്കാം…… റവ ദോശ തയ്യാർ…… റവ ദോശ ഉണ്ടാക്കുമ്പോൾ മറ്റൊരു കാര്യം കൂടെ ശ്രദ്ധിക്കുക.. റവയുടെ സ്വാഭാവിക നേച്ചര്‍ കാരണം ഇവ മാവിൽ താഴെ സെറ്റില്‍ ചെയ്യും.. അതുകൊണ്ട് ഓരോ തവണയും നന്നായി ഇളക്കി തന്നെ വേണം മാവ് എടുക്കാൻ….. ഇനി ഒരു പക്ഷേ ഒരു മൂന്നാല് ദോശ ചുട്ട് കഴിയുമ്പോഴേക്കും മാവിന്റെ അയവു കട്ടിയായി വരാം.. അന്നേരം വെള്ളമൊഴിച്ചു ആദ്യത്തെ ആ ഒരു അയവു നിലനിർത്തണം…..