കൈലാഷ് നായകനായ ‘മാത്തുക്കുട്ടിയുടെ വഴികള്‍’
കൈലാഷ് നായകനായ മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 19ന് തീയേറ്ററിൽ എത്തുന്നു.
കൈലാഷ്,സുനിൽ സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈഹ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു.
മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥ എഴുതിയതും നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നതും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വക്കറ്റ് സി സി മാത്യു ചെറുവേലിക്കലാണ് ..
ബാനർ ചെറു വേലിക്കൽ ഫിലിംസ്.ചായഗ്രഹണം മുരളി പണിക്കർ.എഡിറ്റിംഗ് ശ്രീജിത്ത് പുതുപ്പടി. സംഗീതം എം സുനിൽ. ബി ജി എം ഡൊമിനിക് മാർട്ടിൻ.പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് നക്ഷത്ര.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് വയനാട്.അസോസിയേറ്റ് ഡയറക്ടർ ഷാഹുൽ കൃഷ്ണ.സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്. റിയസ്ക്വയർ മോഷൻ പിച്ചേഴ്സും എഫ് എൻ എന്റർടൈൻമെന്റസും ചേർന്ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു. മാർക്കറ്റിംഗ് 369 മൂവീസ്. പി ആർ ഓ എം കെ ഷെജിൻ.