പ്രൈം റീല്‍സില്‍ ആദ്യമെത്തുന്ന ചിത്രം ‘ഗാര്‍ഡിയന്‍’


മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യാനായി ഒരു പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം ക്രിസ്തുമസിന് ആരംഭിച്ചു. ‘പ്രൈം റീൽസ്’ എന്നു പേരിട്ട ഈ പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ക്രിസ്മസ് ദിനത്തിൽ നടന്നു.സെെജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് ഓണ്‍ ലെെന്‍ ഫ്ലാറ്റ്ഫോമായ പ്രെെം റീല്‍സിലൂടെ റിലീസ് ചെയ്യും

അനന്തു അനില്‍,കിഷോര്‍ മാത്യു,ഷിംന കുമാര്‍,നയന എല്‍സ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം സതീഷ് പോൾ സംവിധാനം ചെയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് “ഗാര്‍ഡിയന്‍”.ഒരാളെ കാണാതാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളമാണ്” ഗാര്‍ഡിയന്‍”എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നത്.


നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമ പ്രദേശത്തു നിന്നും ഒരാളെ കാണാതാവുന്നു.നാട്ടുക്കാര്‍ ഒറ്റയ്ക്കും കൂട്ടായിട്ടും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ ബന്ധുക്കളുടെ പരാതിയില്‍ പോലീസ്സ് സൂപ്രണ്ട് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ഒരു സംഘം അന്വേഷണം തുടങ്ങുന്നു.തുടര്‍ന്നുണ്ടാകുന്ന ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അവരുടെ അന്വേഷണത്തിന്റെ ആകാംക്ഷ ഉണര്‍ത്തുന്ന ദശ്യാവിഷ്ക്കാരമാണ് ” ഗാര്‍ഡിയന്‍ ” എന്ന ചിത്രത്തിലുടെ നിര്‍വ്വഹിക്കുന്നത്.


സൈജു കുറുപ്പ്, സിജോയ് വര്‍ഗ്ഗീസ് എന്നിവർ നായകന്മാരാകുമ്പോള്‍ മിയ ജോര്‍ജ്ജും നയന എല്‍സ അനിലുമാണ് നായികന്മാരായി അഭിനയിക്കുന്നത്. ഐ പി എസ് മീര മോഹന്‍ദാസായിമിയ ആദ്യമായിട്ടാണ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബ്ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ് കണ്ണാത്തുക്കുഴി,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍,സിമ്മി ജോര്‍ജ്ജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.


ധന്യാ സ്റ്റീഫന്‍,നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.എഡിറ്റര്‍-വിജി എബ്രാഹം,
പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങല്ലൂര്‍,കല-സുശാന്ത്,മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്,വസ്ത്രാലങ്കാരം-ബൂസി ജോണ്‍,സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുബിന്‍ കാട്ടുങ്ങല്‍,അസോസിയേറ്റ് ഡയറക്ടര്‍-പി അയ്യപ്പ ദാസ്,ചിഞ്ചു ബാലന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-സച്ചിന്‍,സുധാകരന്‍,ജിത്തു ജോസഫ്,സുധിന്‍ ആര്‍ നായര്‍,പ്രൊഡക്ഷന്‍ മാനേജര്‍-സന്തോഷ് കുമാര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഗിരീഷ് കരുവന്‍തല,

Leave a Reply

Your email address will not be published. Required fields are marked *