ആരോഗ്യമുള്ള മുടിക്ക് ആശോക പുഷ്പം

കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പ്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്.
താരന്‍ മുടിക്കൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കുവാന്‍ പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടികള്‍ക്കിടയിലൂടെ തലയോട്ടിയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കേട്ടാവൂ

എണ്ണകൂട്ട് തയ്യാറാക്കാം

അശോകത്തിന്‍റെ പൂവ് – 20 എണ്ണം

ചെത്തിപ്പൂവ് – 10 എണ്ണം

തുളസിയില – 5 തണ്ട്

ചെറിയ ഉള്ളി – 2 എണ്ണം

കൂവളത്തില – 4 എണ്ണം

പൂവാം കുരുന്നില – 3 എണ്ണം

കുരുമുളക് – 1 എണ്ണം

വെളിച്ചെണ്ണ – 250 ഗ്രാം

ചേരുവകള്‍ അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!