ചുമയ്ക്ക് ചെറുതേക്ക് അറിയാം; മറ്റ് ഔഷധഗുണങ്ങള്‍

തേക്കിന്റെ ഇലകളോട് സാമ്യമുണ്ടായതിനാലാണ് ചെറുതേക്ക് എന്ന പേരു വന്നത്. 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ ഭാഗങ്ങൾ.ശാസ്ത്രീയനാമം: Rotheca serrata . കാന്തഭംഗി എന്നും പേരുണ്ട്. blue fountain bush, blue-flowered glory tree, beetle killer എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.  


ചെറുതേക്കിന്റെ വേര്, കാട്ടു തിപ്പലിവേര് എന്നിവ ഉണക്കി പൊടിച്ചെടുത്ത് പഞ്ചസാര കൂട്ടിക്കഴിച്ചാൽ ചുമയും, ക്ഷീണവും മാറിക്കിട്ടും. ചെറുതേക്കിന്റെ വേര് അരിക്കാടിയിൽ അരച്ചെടുത്ത് കഴുത്തിന് ചുറ്റും പിരട്ടിയാൽ കണ്ഠമാലയെന്ന കഴുത്തിന് ചുറ്റുമുള്ള വീക്കം ശമിക്കും.

ചെറുതേക്കിന്റെ ഇല അരച്ച് തേച്ചാൽ വൃണം, ചൊറിച്ചിൽ എന്നിവ ശമിക്കുന്നതാണ്. കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയ്ക്ക് ചെറുതേക്കിന്റെ ഇല അരച്ച് വയറിനു പുറത്ത് പുരട്ടിക്കൊടുത്താൽ ശമനമുണ്ടാകും.
ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ചെറുതേക്ക്. ഇതിന്റെ കമ്പ് മുറിച്ചെടുത്ത് നട്ടുവളർത്തിയെടുക്കാം. ഏതു കാലാവസ്ഥയിലും നിറയെ ഇലകൾ ഉണ്ടായിരിക്കും. പൂക്കൾക്ക് ഇളം വയലറ്റ് കളറാണ്.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ, ഔഷധസസ്യങ്ങള്‍ എഫ്ബി പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *