“പുളളിയില്‍” ജയില്‍ സൂപ്രണ്ടായി വിജയകുമാർ


മലയാള സിനിമകളിൽ യുവ താരങ്ങൾ അരങ്ങേറ്റ കുറിച്ച 90 കളിൽ യുവ സംവിധായകനായ ഷാജി കൈലാസ് കണ്ടെത്തിയ അഭിനയ പ്രതിഭയാണ് വിജയകുമാർ. തലസ്ഥാനം എന്ന ചിത്രത്തിലൂടെ നായകതുല്യമായ വേഷത്തിൽ എത്തിയ വിജയകുമാർ,പിന്നീട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

മെഗാതരങ്ങൾക്കൊപ്പവും പിന്നീട് യുവ നായകരുടെ സിനിമകളിലും മികച്ച വേഷങ്ങളുമായി നിറഞ്ഞു നിൽക്കുന്ന വിജയകുമാർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായി പുള്ളിയിലൂടെ നിങ്ങളുടെ മുൻപിലേക്ക് എത്തുന്നു.കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്.

ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം- ബിനുകുര്യൻ.എഡിറ്റർ-ദീപു ജോസഫ്, സംഗീതം-ബിജിബാൽ,സ്പെഷ്യൽ ട്രാക്ക് -മനുഷ്യർ, കലാസംവിധാനം-പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം- അരുൺ മനോഹർ. മേക്കപ്പ്-അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്. പി.ആർ.ഒ- എ.എസ്.ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *