ട്രെൻഡിങ്ങിൽ മിറർ വർക്ക്
പാർട്ടികളിൽ തിളങ്ങാൻ ആഗ്രഹിക്കാത്തവരായി ആരാണ്. മിറർ വർക്ക് കളക്ഷനുകളുടെ കാലമാണ്.പേർഷ്യൻ സ്വാധീനത്താലാണ് തുണികളിലെ മിറർ വർക്ക് രീതികൾ ഇന്ത്യയിൽ എത്തിയത്. പല കാലഘട്ടങ്ങൾ കടന്നാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. നൈറ്റ് പാർട്ടികളിൽ തിളങ്ങാൻ മിറർ വർക്കുകളോടു കൂടിയ കോസ്റ്റ്യൂമുകൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പാർട്ടികളിൽ എല്ലാവരും നമ്മളെ തന്നെ ശ്രദ്ധിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം.
ഇപ്പോഴിതാ, പുതിയ മിറർ വർക്ക് കളക്ഷനുമായി എത്തിയിരിക്കുകയാണ് മുൻനിര ഇന്ത്യൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, തരുൺ താഹില്യാനി എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയ നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തും. പൂർണിമയുടെ മിറർ വർക്ക് കളക്ഷനിൽ മെറൂൺ നിറത്തിന്റെ കോമ്പിനേഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. മിററുകൾ വിവിധ ആകൃതിയിലും വലിപ്പത്തിലും സിൽവർ നൂലുകൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
ഇത്തരം കോസ്റ്റ്യൂംമുകൾക്കൊപ്പം അധികം ആഭരണങ്ങൾ ധരിക്കേണ്ട ആവശ്യമില്ല. മിററിൽ വെളിച്ചം തട്ടി പ്രകാശിക്കുമ്പോഴുള്ള തിളക്കമാണ് മിറർ വർക്കിനെ കൂടുതൽ ആകർഷണീയമാക്കുന്നത്.