സാരി ഉടുത്തും ട്രെന്റിയാകാം
സാരികൾ വർഷങ്ങളായി സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. മാത്രമല്ല എല്ലാ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങള്‍ക്ക് അനുയോജ്യവുമാണ്. പരമ്പരാഗത സാരിയിൽ ആധുനിക ടച്ച് ചേർത്താല്‍ നിങ്ങള്‍ സ്റ്റൈലിഷും ട്രെൻഡിയും ആയി മാറി കഴിഞ്ഞു.
പ്ലീറ്റഡ് സാരികൾ : പരമ്പരാഗത രീതിയിൽ സാരി ധരിക്കുന്നത് ആസ്വദിക്കുന്നുണ്ടെങ്കിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധുനിക പ്ലീറ്റിംഗ് ടെക്നിക്ക് ഉപയോഗിച്ച് നിർമ്മിച്ച സാരികൾ നല്ലതാണ്. പല്ലു ഓഫ് സെന്ററിൽ വയ്ക്കുക. അത് ചരിഞ്ഞിരിക്കട്ടെ. ഗ്ലാമറസ് ലുക്ക് വർദ്ധിപ്പിക്കാൻ പല്ലു ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുക.
ഇൻഡോ- വെസ്റ്റേൺ പാന്റ് സ്റ്റൈൽ സാരി: പരമ്പരാഗത ഇന്ത്യൻ പാശ്ചാത്യ വസ്ത്രങ്ങൾ സമന്വയിപ്പിക്കുന്ന ഒരു ഇൻഡോ-വെസ്റ്റേൺ വസ്ത്രമാണിത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ഇഷപ്പെടുന്ന ഫാഷനബിൾ സ്ത്രീകൾക്ക് പാന്റ് സ്റ്റൈൽ സാരി അനുയോജ്യമാണ്. ഈ ശൈലിയിൽ സാധാരണ പാവാടയ്ക്ക് മുകളിൽ സാരി ഉടുക്കുന്നതിനു പകരം പാന്റ്സിനോ ലെഗ്ഗിൻസിനോ മുകളിൽ സാരി ഉടുക്കുന്നത് ഉൾപ്പെടുന്നു.
സ്റ്റൈലിഷ് ധോത്തി സാരി: വിവിധ നിറങ്ങളിലും പാറ്റേണുകളിലും ഡിസൈനുകളിലും ഇത് വിപണിയിൽ ലഭ്യമാണ്. ധോത്തി സാരി ധരിക്കാൻ വളരെ സ്റ്റൈലിഷ് ആയി തോന്നും. ഈ സാരിക്ക് കീഴിൽ പാവാട ധരിക്കില്ല പകരം നിങ്ങൾക്ക് ലെഗ്ഗിംസോ ഇറുകിയ പൈജാമയോ ധരിക്കാം. ഈ സ്റ്റൈലിൽ സാരി ഒരു ധോത്തി പോലെയാണ് ഡിസൈൻ ചെയ്തിരിക്കു ന്നത്. കാലുകൾക്കിടയിലൂടെ പ്ലീറ്റുകൾ എടുത്ത് തോളിലൂടെ പല്ലു മുന്നോട്ട് പിൻ ചെയ്യാം.
ലെഹംഗ സ്റ്റൈൽ സാരി : സാരിയുടെ ശൈലിയും ലെഹങ്കയും സമന്വയിപ്പിക്കുന്ന ആധുനിക ശൈലിയാണ് ലെഹംഗ സ്റ്റൈൽ ഡെയ്സിംഗ്.
ഗൗൺ സ്റ്റൈൽ സാരി: ഫ്ളോർ ലെങ്ത് ഇൻഡോ- വെസ്റ്റേൺ സാരി നിങ്ങൾക്ക് പരീക്ഷിക്കാം. എ കട്ട് ഗൗണാണ് ഇതിനുള്ളത്. ഇതിനു മുകളിൽ ഗൗണിന് ചേരുന്ന സാരി പല്ലു തോളിൽ ടക്ക് ചെയ്ത് അരയിൽ ബെൽറ്റ് ഇട്ടാൽ സ്റ്റൈലിഷ് ലുക്ക് കിട്ടും.
സ്ലിറ്റ് കട്ട് സ്റ്റൈൽ സാരി ഉയർന്ന സ്ലിറ്റ് നൽകിയ ആധുനികവും ട്രെൻഡിയുമായ റെഡിമെയ്ഡ് സാരികൾ വിപണിയിൽ ലഭ്യമാണ്. ഈ സാരി കൂടുതൽ ആകർഷകമാക്കണമെങ്കിൽ പല്ലു തോളിൽ പിന്നോട്ട് പിൻ ചെയ്ത് വയ്ക്കുക. സാരി ഉടുക്കാൻ അറിയാത്തവർക്ക് തയ്ച്ച സ്റ്റൈലിഷ് എലൈൻ സാരികൾ വിപണിയിൽ നിന്ന് ലഭിക്കും. അവ ഉടുക്കാൻ വളരെ എളുപ്പമാണ്.
ജാക്കറ്റ് സ്റ്റൈൽ സാരി: ഇപ്പോള്‍ ഇത്തരത്തിലുള്ള സാരികൾ ട്രെൻഡിലാണ്. ഇതിൽ സാരി മൊത്തത്തിൽ ഒരു ട്രെയ്സ് പോലെയാണ്. സാരിക്ക് മുകളിൽ ഹെവി ലുക്ക്, ബ്രോക്കേഡ്, സിൽക്ക്, റോ സിൽക്ക് എംബ്രോയ്ഡറി ജാക്കറ്റുകൾ ധരിക്കുന്നു. അതേസമയം ലളിതമായ ലുക്കിന് ഷിഫോൺ പ്രിന്റഡ് സിൽക്ക്, മാൽ കോട്ടൺ ഷഗ്ഗുകൾ എന്നിവയ്ക്ക് മുൻഗണന നൽകാം.