മികച്ച ബാലതാരമായി അതിഥി

ജെ.സി ഡാനിയൽ ഫൗണ്ടേഷൻ്റെ ഫിലിം അവാർഡിൽ മികച്ച ബാലതാരമായി കട്ടപ്പന സ്വദേശിനി അതിഥി ശിവകുമാർ

കട്ടപ്പന: ജെ.സി ഡാനിയൽ ഫൗണ്ടേഷൻ്റെ ഫിലിം അവാർഡിൽ മികച്ച ബാലതാരമായി കട്ടപ്പന സ്വദേശിനി അതിഥി ശിവകുമാർ തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് വർമ സംവിധാനം ചെയ്ത നിയോഗം എന്ന സിനിമയിലെ ഉമ്മുക്കൊലുസു എന്ന കഥാപാത്രമാണ് അതിഥിയെ അവാർഡിന് അർഹയാക്കിയത്.


മാമുക്കോയയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനീഷ് വർമ്മ തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഗോകുൽനാഥ് തിരക്കഥയും ടി.എസ് ബാബു ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. ഇടുക്കി അയ്യപ്പൻകോവിലിലും സമീപ പ്രദേശങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചത്.


അതിഥി ബിൽഡേഴ്സ് ഉടമയായ കട്ടപ്പന അമ്പലക്കവല വിജയ് വിലാസത്തിൽ ശിവകുമാറിന്റെയും ജയ ശിവകുമാറിന്റെയും ഇളയ മകളാണ് അതിഥി. അഭിനയിച്ച ആദ്യ സിനിമയ്ക്ക് തന്നെ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. നിയോഗം എന്ന സിനിമയിൽ അതിഥിയുടെ അമ്മയായ ജയ ശിവകുമാർ തന്നെയാണ് അമ്മ വേഷം അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിയോഗത്തിന് പുറമേ സ്ക്രീൻ പ്ലേ, കോളേജ് ക്യൂട്ടീസ്, ലൗ റിവഞ്ച്, തൃപ്പന്നൂരിലെ കള്ളന്മാർ എന്നീ സിനിമകളിലും അതിഥി അഭിനയിച്ചിട്ടുണ്ട് റോഷ്നി ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കനിമലർ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് അതിഥിയെ മികച്ച ബാലതാരമായി തെരഞ്ഞെടുത്തിരുന്നു. ഈ ഷോർട്ട് ഫിലിമിലും അതിഥിയുടെ അമ്മയായി അഭിനയിച്ചത് ജയ ശിവകുമാറായിരുന്നു.


പുളിയന്മല കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അതിഥി. പ്രസംഗത്തിലും നൃത്തത്തിലും മികവു തെളിയിച്ച ഈ പത്തു വയസുകാരി നിരവധി സമ്മാനങ്ങളും വാരി കൂട്ടിയിട്ടുണ്ട്.അതിഥിയുടെ സഹോദരിമാരായ ഡോക്ടർ അഞ്ജലി ശിവകുമാറും, ആരാധന ശിവകുമാറും ഡാൻസിലും മോഡലിങ്ങിലുമെല്ലാം കഴിവു തെളിയിച്ച രാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!