“മിസ്റ്റർ ആൻഡ് മിസിസ് മഹി” അണിയറയിൽ ഒരുങ്ങുന്നു; പ്രമേയം ധോണി – സാക്ഷി പ്രണയമോ?
പ്രശസ്ത ക്രിക്കറ്റ് താരം മഹേന്ദ്ര സിംങ് ധോണിയെക്കുറിച്ച് വീണ്ടുമൊരു സിനിമ ഒരുങ്ങുന്നു. മിസ്റ്റർ ആൻഡ് മിസിസ് മഹിയെന്ന പേരിൽ അടുത്ത വർഷം പുറത്തിറങ്ങുന്ന കരൺ ജോഹർ ചിത്രം ക്രിക്കറ്റ് താരം എം.എസ് ധോണിയെക്കുറിച്ചാണെന്നുള്ള അഭ്യൂഹം ബോളിവുഡിൽ നിറയുകയാണ്. ക്രിക്കറ്റ് പശ്ചാത്തലം പ്രമേയമായുള്ള ചിത്രത്തിൽ ജാൻവി കപൂർ – രാജ്കുമാർ റാവു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരുടെ ഈ ജോഡി എം.എസ് ധോണിയുടെയും ഭാര്യ സാക്ഷിയുടെയും പ്രണയം ആവിഷ്കരിക്കാനാണെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.
റൂഹി എന്ന ചിത്രത്തിനു ശേഷം ജാൻവി കപൂറും രാജ്കുമാർ റാവുവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് “മിസ്റ്റർ ആൻഡ് മിസിസ് മഹി” എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.ശരൺ ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. ജാൻവി കപൂർ, രാജ്കുമാർ റാവു, കരൺ ജോഹർ, എന്നിവർ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റ അറിയിപ്പുകൾ പുറത്തുവിട്ടു. ചിത്രത്തിലെ രണ്ട് അഭിനേതാക്കളുടെയും പേരുകൾ വെളിപ്പെടുത്തുന്ന ടീസർ ഇവർ പങ്കുവെച്ചിരുന്നു.
മിസ്റ്റർ ആൻഡ് മിസിസ് മഹി അടുത്ത ഒക്ടോബറിൽ
ചിത്രം 2022 ഒക്ടോബർ ഏഴിന് തിയേറ്ററുകളിലെത്തും. ഒരു സ്വപ്നം രണ്ടു ഹൃദയങ്ങൾ പിന്തുടരുന്നു. തന്റെ മാന്ത്രിക സ്പർശനത്തിലൂടെ പറയാൻ ഹൃദയസ്പർശിയായ മറ്റൊരു കഥയുമായി തിരിച്ചെത്തിയ ശരൺ ശർമ്മ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് അവതരിപ്പിക്കുന്നു. രാജ്കുമാർ റാവുവും ജാൻവി കപൂറും അഭിനയിക്കുന്നു. പ്രതീക്ഷിക്കുന്ന ഒരു കൂട്ടുകെട്ട് 2022 ഒക്ടോബർ ഏഴിന് തിയേറ്ററുകളിൽ അല്ലെങ്കിൽ സിനിമാസിൽ കാണാം. കരൺ ശർമ തന്റെ പോസ്റ്റിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.എന്നാൽ ജാൻവി കപൂർ ഇങ്ങനെയാണ് കുറിച്ചത് ” പാഡ് അപ്പ് ചെയ്യാനുള്ള സമയമാണിത്. ഒരു സ്വപ്നത്തെ പിന്തുടരുന്ന രണ്ട് ഹൃദയങ്ങളുടെ യാത്ര മിസ്റ്റർ ആൻഡ് മിസിസ് അവതരിപ്പിക്കുന്നു. ഈ യാത്ര 2022 ഒക്ടോബർ ഏഴിന് സിനിമാ ശാലയിൽ എത്തുന്നു എന്നാണ്.
കാത്തിരുന്ന് ആരാധകർ
ചിത്രത്തിന്റെ പ്രഖ്യാപനം ഇരു താരങ്ങളുടെയും ആരാധകരെ ആവേശത്തിലാക്കിയി രിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ആണോ ചിത്രമെന്ന ആരാധകരുടെ ചോദ്യത്തിന് താരങ്ങളും നിർമാതാക്കളും ഇതുവരെ വ്യക്തമായ മറുപടികൾ ഒന്നും നൽകിയിട്ടില്ല.” ഇത് എം.എസ് ധോണിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണോ, ഇത്
എംഎസ്ഡിയിലെ മറ്റൊരു സിനിമയാണോ, സുശാന്ത് രജ്പുതിന്റെ എം എസ് ധോണി അൺടോൾഡ് സ്റ്റോറീസ് ഞങ്ങൾ ഇതിനകം ഇഷ്ടപ്പെടുന്നു, വീണ്ടും മറ്റൊരു ചിത്രം കൂടിയോ ഇതൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
ക്രിക്കറ്റ് പശ്ചാത്തലത്തിൽ രണ്ട് സിനിമകൾ കൂടി ഒരുങ്ങുന്നു
ആരാധകരുടെ ചോദ്യത്തിന് ഇതുവരെ കരണോ ജാൻവിയോ രാജ്കുമാറോ ചിത്രം എംഎസ് ധോണിയെ പറ്റിയാണാന്നോ അല്ലന്നോ മറുപടി നൽകിയിട്ടില്ല.
അതേസമയം ഈ ഡിസംബറിൽ ക്രിക്കറ്റ് പശ്ചാത്തലത്തിൽ രണ്ട് സിനിമകൾ ബോളിവുഡിൽ ഒരുങ്ങുകയാണ്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആധാരമാക്കി റൺവീർ സിങ് നായകനാകുന്ന 83 എന്ന ചിത്രവും. മറ്റൊന്ന് ഷാഹിദ് കപൂറിനെ ജഴ്സിയും. ഇതേ പേരുള്ള തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഇത്.