ചെന്നിക്കുത്തിനും നേത്രരോഗങ്ങള്‍ക്കും ടോൺസിലൈറ്റിസിനും പ്രതിവിധി ; മുയല്‍ച്ചെവിയന്‍
ഡോ. അനുപ്രീയ ലതീഷ്
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല എന്നും പഴമക്കാര്‍ പറഞ്ഞിരുന്നു.ദശപുഷ്പങ്ങളിൽ ഒന്നായ മുയൽ ചെവിയൻ ചെടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു.
ഔഷധ ഗുണം
തലവേദന,മൈഗ്രേന്‍ മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.തലവേദന, മൈഗ്രൈന്‍: മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും. മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനസൈറ്റിസ് മാറും.
ടോൺസിലൈറ്റിസ് ; മുയല്‍ച്ചെവിയന്‍ സമൂല കഴുത്തില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.
മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
സര്‍വിക്കല്‍ സ്പോണ്ടിലോസിസ്; (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
ദഹനപ്രശ്നം; മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്
പനി : പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്‍റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും.
നേത്രരോഗങ്ങള്‍ ; മുയല്‍ച്ചെവിയന്‍റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.