കലാഅധ്യാപകരുടെ ചിത്രങ്ങളുടെ പ്രദർശനം ദർബാർ ഹാളിൽ 14 ന്

കൊച്ചി ” സ്വാതന്ത്ര്യ ത്തിൻ്റെ 75-ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കേരളത്തിലെ കലാഅധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ ഏകദിനസംസ്ഥാന ചിത്ര-ശില്പകലാ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളത്ത് ദർബാർ ഹാൾ ഗ്രൗണ്ടിൽനടന്നു ക്യാമ്പിൻ്റെ ഉദ്ഘാടനം ക്യാപ്റ്റൻ പി’രാജ് കുമാർ നിർവ്വഹിച്ചുമാധ്യമ പ്രവർത്തകരായ ഷാജി ഇടപ്പള്ളി, സുധർമ്മ ദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കോഡിനേറ്റർ ആർ.കെ ചന്ദ്രബാബു സ്വാഗതവും സെക്രട്ടറി എം.പി മനോജ് അനിതാ വർമ്മ ,രേവതി അലക്സ് എന്നിവർ സംസാരിച്ചു ക്യാമ്പിൽ ശില്പകല,അക്രിലിക്, വാട്ടർ കളർ എന്നീ മീഡിയങ്ങളിലാണ് ക്യാമ്പ് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ് നടന്നത് ‘ ഒക്ടോബർ 14, 15, 16, 17 തിയതികളിൽ കലാഅധ്യാപകരുടെ ചിത്രങ്ങളുടെ പ്രദർശനം ദർബാർ ഹാളിൽ സംഘടിപ്പിക്കും, മികച്ച കലാ അധ്യാപർക്കുള്ള സി.എൻ കരുണാകരൻ മെമ്മോറിയൽ അവാർഡ് വിതരണവും നടക്കും – ക്യാമ്പിൽ കുട്ടികളും പങ്കെടുത്തു- – കൺവീനർ -9846425482

Leave a Reply

Your email address will not be published. Required fields are marked *