“കൊന്നപ്പൂക്കളും മാമ്പഴവും ” ഒ ടി ടി റിലീസ്
അഭിലാഷ് എസ് സംവിധാനം ചെയ്ത കുട്ടികളുടെ സിനിമ “കൊന്നപ്പൂക്കളും മാമ്പഴവും ” ഒ ടി ടി യിൽ റിലീസായി.മൾട്ടിപ്പിൾ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ഈ സിനിമ ഹൈഹോപ്സ്,ഫസ്റ്റ് ഷോ,ലൈംലൈറ്റ്,സിനിയ,മെയിൻ സ്ട്രീം,ഏകം,കൂടെ തുടങ്ങി 6 ഓ ടി ടി പ്ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
“അമിതമായ ആഗ്രഹങ്ങൾ മാതാപിതാക്കൾ അടിച്ചേൽപ്പിക്കുമ്പോൾ സ്വന്തം കഴിവുകൾ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്ടമാകുന്ന കുട്ടികളുടെ സംഘർഷങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് ‘’കൊന്നപൂക്കളും മാമ്പഴവും’’സംവിധായകന്‍ അഭിലാഷ് എസ് പറഞ്ഞു.
ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തില്‍
ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്,മാസ്റ്റര്‍ ശ്രീദര്‍ശ്,മാസ്റ്റര്‍ സഞ്ജയ്,മാസ്റ്റര്‍ ജേക്കബ്,മാസ്റ്റര്‍ അഹരോന്‍ സനില്‍ ബേബി അനഘ,ഹരിലാല്‍,സതീഷ് കല്ലകുളം,സൂര്യലാല്‍,ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു.അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഇൗണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് കുര്യനാട്,മേക്കപ്പ്-ജോണ്‍ രാജ്,അസോസിയേറ്റ് ഡയറക്ടര്‍-അച്ചു ബാബു,അസിസ്റ്റന്റ് ഡയറക്ടര്‍-ജിബിന്‍ എസ് ജോബ്,സൗണ്ട്-ഗണേശ് മാരാര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിഷ്ണു സുകുമാരന്‍.
ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ 2019, ലണ്ടൻ ഇൻ്റർനാഷണൽ മോഷൻ പിക്ചേഴ്സ് അവാർഡ്സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ്-ഓഫ്-ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷൻ ഉൾപ്പെടെയുള്ളവയിൽ ചിത്രം ഒഫീഷ്യൽ സെലക്ഷൻ നേടി, വിഷ്വൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് “കൊന്നപൂക്കളും മാമ്പഴവും”.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്