മലപ്പുറത്തു നിന്നും ആനവണ്ടിയിൽ മലക്കപ്പാറയിലേക്ക് കുറിപ്പ്

മലക്കപ്പാറയിലേക്ക് മലപ്പുറത്ത് നിന്ന് കെ.എസ്. ആര്‍. റ്റി ട്രിപ്പ് നടത്തിയ സാദിയ അക്സറുടെ കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറത്തു നിന്നും ആനവണ്ടിയിൽ മലക്കപ്പാറയിലേക്ക് ഒരു യാത്ര ksrtc ചെയ്യുന്നുണ്ട് എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി. എന്നാ പിന്നെ വിട്ടേക്കാം അതാണല്ലോ അതിന്റെ ഒരു ഇത്.തലേന്ന് രാത്രി പ്ലാൻ ചെയ്യുന്നു ടിക്കറ്റ് എടുക്കുന്നു എല്ലാം ശടപടേന്ന് ആയിരുന്നു. എന്റെ സിസ്റ്ററും അവളുടെ മോളും ഞാനും എന്റെ മോളും… അങ്ങനെ ഞങ്ങൾ 4 പേര്‌ മലക്കപ്പാറയിലേക്ക്. മലപ്പുറം സ്റ്റാൻഡിൽ നിന്നും പുലർച്ചെ 4 മണിക്ക് പുറപ്പെട്ട് അന്ന് രാത്രി 12 മണിക്ക് തിരിച്ചെത്തുന്ന പാക്കേജ്. ഒരാൾക്കു 600 രൂപ.


പുലർച്ചെ 3.30 ഇന് തന്നെ ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തി. എത്രപേർ ഉണ്ടാകും എന്നോ ആരൊക്കെ ആയിരിക്കും എന്നോ എങ്ങനെ ഉള്ളവർ ആയിരിക്കും എന്നൊന്നും ഒരു ഐഡിയ ഇല്ലാതെ ആണ് പോകുന്നെ. പറഞ്ഞ സമയത്തു തന്നെ ബസ് പുറപ്പെട്ടു. സീറ്റ് ഏറെ കുറേ ഒഴിവാണ്. പക്ഷേ കോട്ടക്കൽ പുത്തൂർ ചങ്ങരംകുളം എടപ്പാൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകൾ കയറിഎല്ലാ സീറ്റും ഫുൾ ആയി. 5.30 ആയപ്പോൾ എടപ്പാൾ നിർത്തി. നിസ്കരിക്കുവാനും ടോയ്ലറ്റ് പോകുവാനും എല്ലാം.. പിന്നെ നിർത്തുന്നത് 7.45 ന് ചാലക്കുടി എത്തിയപ്പോൾ ആണ്. അവിടെ ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ്. ബസ് ചെക്ക് ചെയ്യുന്നതും അവിടെയാണ്. നോക്കിയപ്പോൾ ബസിനു എന്തോ പന്തികേട്. അവിടുന്ന് പിന്നീട് വേറെ ബസിൽ കയറാൻ പറഞ്ഞു. പക്ഷേ മുഴുവൻ പേർക്കും സീറ്റ് ഇല്ല. അതിൽ നിന്നും ചാടി ഇറങ്ങി വേറെ ബസിലേക്ക്. അങ്ങനെ ചാടലും കയറലും എല്ലാം കഴിഞ്ഞു പുറപ്പെടുമ്പോൾ 9 മണി ആയി.


അതിനിടയിൽ ഞങ്ങൾ എല്ലാവരെയും പരിചയപെട്ടു. പ്രവാസികൾ, ടീച്ചേർസ്, നാട്ടിൽ ജോലി ചെയ്യുന്ന പ്രായമായവരും,ചെറുപ്പക്കാരും അവരുടെ കുടുംബവും അങ്ങനെ 53 പേരുണ്ട് ബസിൽ. യാത്രയെ അത്രത്തോളം ഇഷ്ടപെടുന്ന ആളുകൾ. അവരെ കൂടെയാകുമ്പോൾ യാത്ര ഒന്നൂടെ ഭംഗിയാകും. 10 മണിക്ക് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു അടുത്തെത്തി. 11.30 ന് അവിടുന്ന് പുറപ്പെട്ടു. അടുത്തത് വാഴച്ചാൽ. അവിടെ നിന്നും വേണ്ടവർക്ക് ഭക്ഷണം കഴിക്കാം. അല്ലങ്കിൽ മലക്കപ്പാറ എത്തിയിട്ട് അവിടുന്നും കഴിക്കാം. ഞങ്ങൾ ഓരോ സർബത്തും പഴംപൊരിയുമൊക്കെ കഴിച്ചു കാട് ആസ്വദിക്കാൻ ഉള്ള ത്രില്ലിൽ വീണ്ടും ബസിലേക്ക്……


അവിടുന്ന് 12.30 നു ബസ് പുറപ്പെട്ടു.. ആതിരപ്പള്ളി വഴി വാൾപാറയിലേക്ക് കാറിൽ ഇത് വഴി പോയിട്ടുണ്ട്. കാറിൽ ഇരുന്നു കാണുന്നതിലേറെ ബസിൽ ഉയരത്തിൽ ഇരുന്നു കാട് ആസ്വദിക്കാം. ഫോണിൽ റേഞ്ച് കിട്ടാത്തത് കൊണ്ട് ആരും ഫോൺ തൊടുന്നില്ല😂.


3 മണിക്കൂർ കാട്ടിലൂടെയുള്ള യാത്ര. ചെറിയ റോഡും ഇരുട്ട് നിറഞ്ഞ കാടും ഒരു രക്ഷയും ഇല്ലാത്ത കാലാവസ്ഥ. ഇടക്ക് ചെറിയ ചാറ്റൽ മഴയെ ഒള്ളു.മൃഗങ്ങളെ ഒന്നും കണ്ടില്ല. ഡ്രൈവർ പറഞ്ഞു രാത്രിയിൽ ആന ഉണ്ടാകും കാണാം എന്ന്..
3.30 ആയപ്പോൾ തേയിലകൾ കണ്ടു തുടങ്ങി. കാട് കഴിഞ്ഞു മലക്കപ്പാറ എത്തി. ഒരു ഹോട്ടലിനു അടുത്ത് ബസ് നിർത്തി. എല്ലാവരും ഭക്ഷണം കഴിച്ചു. ഷോളയാർ ഡാമിന് മേലെ കുറച്ചുനേരം കാഴ്ചകൾ ആസ്വദിച്ചു ഓരോ ചായയും കുടിച്ചു ഞങ്ങൾ കാടിറങ്ങി.


കാടിനെ ഇഷ്ടപ്പെടുന്നവർക്ക് ksrtc നെ ഇഷ്ടമുള്ളവർക്ക് ശെരിക്കും ആസ്വദിച്ചു പോകാം. നല്ലൊരു അനുഭവം കൂടി ആണ്. ബസ് ഡ്രൈവർ കൃഷ്ണൻകുട്ടി ചേട്ടൻ ആളൊരു പുലിയാണ്‌.. തിരിച്ചു കാടിറങ്ങുമ്പോൾ നെഞ്ചിലൊരു ആളൽ ആണ് ബസ് ഇപ്പൊ മാറിയോ ബസ് തിരിയോ എന്നെല്ലാം ആലോചിച്ചു. പക്ഷെ മൂപ്പര് കൂളായിട്ട് ഇറക്കി.. ഡ്രൈവർ പറഞ്ഞ പോലെ റോഡ് സൈഡ് തന്നെ ആനയെ കണ്ടു.


12 മണിയോടെ മലപ്പുറം എത്തുന്ന പാക്കേജ് ആണ് പക്ഷെ എത്തിയപ്പോൾ 2.30.
ഇനിയും ഇതുപോലൊരു യാത്രയിൽ ഒരുമിച്ചു കൂടാം എന്ന് പറഞ്ഞു എല്ലാവരും യാത്ര പറഞ്ഞു……❤️

Leave a Reply

Your email address will not be published. Required fields are marked *