നവരാത്രി: ഏഴാം ദിനം ആരാധിക്കേണ്ടത് ദേവിയുടെ രൗദ്രഭാവം കാളരാത്രിയെ

ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കാളരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു.

നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.

ഐതീഹ്യം

പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി), രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത് .ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.

നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത് .ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു . ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു.

ജപിക്കേണ്ട മന്ത്രം:-

ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ|
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി ||
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ |
വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||

Leave a Reply

Your email address will not be published. Required fields are marked *