നയന്‍സ്- വിഘ്നേശ് ശിവന്‍ വിവാഹം ജൂണില്‍?

ലേഡിസൂപ്പര് സ്റ്റാര് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിൽ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര സ്ഥിരീകരിച്ചിരുന്നു.


നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹതിരാകാൻ ഒരുങ്ങുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 9ന് തിരുപ്പതിയിൽ വച്ച് ഇരുവരും വിവാഹിതരാകും. സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക.

ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *