സ്‌ക്വിഡ് ഗെയിം സീരീസിൽ ഇന്ത്യക്കാരൻ
നെറ്റ്ഫ്‌ളിക്‌സിലൂടെ ഒരു മാസത്തിൽ ഏറെയായി ജന ശ്രദ്ധ നേടി ഓടുന്ന കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. റിലീസിന്റെ നാലാം ദിവസം ഇത് ഒന്നാം സ്ഥാനം പിടിച്ചു പറ്റി. കഴിഞ്ഞ വർഷം ഓസ്കാർ ലഭിച്ച പാരാസൈറ്റിസ് പോലെ തന്നെയാകും ഇത് എന്നും ആളുകൾ പറയുന്നുണ്ട്. സര്‍വൈവല്‍ ഡ്രാമയിൽ ഉൾപ്പെടുന്ന ത്രില്ലര്‍ സീരീസ് ആണ് ഇത്. ഹ്വാങ് ഡോങ്-ഹ്യുക് സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.
പാര്‍ക് ഹേ സൂ, ലീ ജംഗ് ജേ, അനുപം ത്രിപാഠി, ഗോങ് യൂ വി ഹാ-ജൂണ്‍ തുടങ്ങിയവരാണ് ഇതിലെ പ്രധാന ക്യാക്ടറിൽ വരുന്നത്. അനുപം ത്രിപാഠി ഇന്ത്യക്കാരനാണ്. ഡല്‍ഹിയാണ് സ്വദേശം. അലി എന്ന വേഷം ആണ് താരം ഇതിൽ കൈകാര്യം ചെയ്യുന്നത്. രാജ്യവുമായി അടുപ്പമുള്ള നടന്‍ ജോഫ്രി ജിയുലിയാനോയും സീരീസിൽ എത്തുന്നുണ്ട്.
ആറു കളികളിലായി 456 വ്യക്തികളെ ചേർത്ത് ഒമ്പത് എപ്പിസോഡുകള്‍ ആണ് പുറത്തിറക്കുന്നത്. 45.6 ബില്യണ്‍ കൊറിയന്‍ വണ്‍ സമ്മാനത്തുകയാണ് ഇവരെ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജീവിതത്തില്‍ സാമ്പത്തികമായി കൂറ്റന്‍ ബാധ്യതകള്‍ ഉള്ളവരും അതിലൂടെ സമൂഹം ഇന്ന് കല്‍പിച്ചു വച്ചിട്ടുള്ള ജീവിതവിജയം നേടുന്നതില്‍ പരാജയപെട്ടവരും അങ്ങേയറ്റം ഗതികെട്ടവരുമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായമോ, ലിംഗഭേദമോ പരിഗണിക്കാതെ പൂര്‍ണമായും കഴിവിന്റെയും, സാമര്‍ഥ്യത്തിന്റെയും, ബലത്തിന്റെയും, കൗശലത്തിന്റെയും മിടുക്കുകൊണ്ട് മാത്രമാണ് വിജയികളെ തീരുമാനിക്കുന്നത്.
ഗെയിം അതിന്റെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍, ഒരു കൂട്ടം വിഐപികള്‍ മുഖത്ത് മൃഗങ്ങളുടെ മെറ്റല്‍ മാസ്‌ക് ധരിച്ചുകൊണ്ട് കളികൾ നടക്കുന്ന ദ്വീപിലേക്കെത്തുകയാണ്. ജിയുലിയാനോ രക്തദാഹിയായ വിഐപിയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. അറുപത്തിയെട്ടുകാരനായ ജിയുലിയാനോ അഭിനേതാവ് എന്നതിന് പുറമെ, അമേരിക്കന്‍ എഴുത്തുകാരനും റേഡിയോ ജീവനക്കാരനുമായിരുന്നു. സംഗീതത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ കൂടുതല്‍ എഴുത്തുകളും. ബ്ലാക്ക് ബേര്‍ഡ്: ദ ലൈഫ് ആന്റ് ടൈംസ് ഓഫ് പോൾ മക്കാര്‍ട്ട്‌നി, ദ ലോസ്റ്റ് ബീറ്റ്ൽസ്ഇന്റര്‍വ്യൂസ്, ഡാര്‍ക്ക് ഹോഴ്‌സ്: ദ പ്രൈവറ്റ് ലൈഫ് ഓഫ് ജോര്‍ജ് ഹാരിസണ്‍, ബിഹൈന്‍ഡ് ബ്ലു ഐസ്: ദ ലൈഫ് ഓഫ് പീറ്റ് ടൗണ്‍ഷെന്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകള്‍.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയില്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയുണ്ടായി. താന്‍ ഇപ്പോള്‍ ഒരു യാചകനാണെന്നും ഒരു ഹോസ്റ്റലിലെ സുമനസ്സുകളുടെ കനിവുകൊണ്ട് മറ്റുള്ളവര്‍ സംഭാവന ചെയ്ത ഭക്ഷണം കഴിച്ചുകൊണ്ടാണ് ജീവിക്കുന്നത് എന്നും അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ
അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
മെയ് 18 ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ത്യന്‍ എയര്‍പോർട്ടും രാജ്യ അതിര്‍ത്തികളും അടച്ചിട്ടത് മൂലമാണ് താനും മകനും ഇന്ത്യയിൽ അകപ്പെട്ടു പോയതെന്നും ഇന്റർവ്യൂവിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോൾ സ്‌ക്വിഡ് ഗെയിമിലൂടെ പ്രശസ്തനായി എങ്കിലും, നേരത്തെ സംഭവിച്ച ചില പെരുമാറ്റം പ്രേക്ഷകരുടെ ഭാഗത്ത് നിന്നു വിമര്‍ശനം ഉണ്ടാവാനും കാരണമായി.