ഓടിയന്റെ കഥയുമായി ‘കരുവ് ‘
മലയാളത്തില്‍ വീണ്ടും ഒടിയന്‍റെ ജീവിതവുമായി ‘കരുവ്’ പുതിയ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ ഇതാ മറ്റൊരു താരം കൂടി വെള്ളിത്തിരയില്‍ ശ്രദ്ധേയനാകുന്നു. വിനോദ സഞ്ചാര മേഖലയില്‍ നിന്ന് തിരുവല്ല സ്വദേശിയായ വിനു മാത്യു പോള്‍ ആണ് ഈ സിനിമയിലൂടെ മലയാളത്തില്‍ സജീവമാകുന്നത്.
ഒട്ടേറെ സിനിമ, സീരിയല്‍ വെബ് സീരീസുകളില്‍ നിന്നാണ് വിനു മാത്യു സിനിമയിലേക്ക് ചേക്കേറുന്നത്. ക്യാമ്പസ്, ചക്കരമാവിന്‍ കൊമ്പത്ത്, പേരിനൊരാള്‍, വെബ് സീരീസ് വട്ടവട ഡയറീസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വിനു മാത്യു തന്‍റെ അഭിനയമികവ് തെളിയിച്ചതാണ്. ടൂറിസം ബിസിനസ്സ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന വിനുവിന് സിനിമയോടുള്ള പാഷനാണ് ബിസിനസ്സ് രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് വരാന്‍ ഇടയാക്കിയത്.
ചലച്ചിത്ര മേഖലയുമായി വര്‍ഷങ്ങളായുള്ള ബന്ധം വിനുവിന് ചില ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിയാകാനും കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോടൊപ്പം സിനിമയുടെ മറ്റ് മേഖലകളിലേക്കും വിനു മാത്യുവിന് കടന്നു ചെല്ലാന്‍ ഏറെ ആഗ്രഹമുണ്ട്. എങ്കിലും അഭിനയത്തോടാണ് ഏറ്റവും പ്രിയമെന്ന് വിനു മാത്യു പറഞ്ഞു. സിനിമയില്‍ സജീവമായതോടെ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടി വരുന്നതായും അദ്ദേഹം പറഞ്ഞു. തിരുവല്ല സ്വദേശിയായ വിനു മാത്യു ഇപ്പോള്‍ സിനിമയുടെ ഭാഗമായി കൊച്ചിയിലാണ് താമസം.
നവാഗതയായ വനിതാ സംവിധായിക ശ്രീഷ്മ ആര്‍ മേനോന്‍ കഥയും തിരക്കഥയും ഒരുക്കി ഒടിയന്‍റെ കഥ പറയുന്ന ‘കരുവി’ല്‍ വിനു മാത്യുവിന് ഏറെ ശ്രദ്ദേയമായ വേഷമാണ്. ചിത്രീകരണം പൂര്‍ത്തിയായ ‘കരുവ്’ താമസിയാതെ തിയേറ്ററിലെത്തും . ആല്‍ഫ ഓഷ്യന്‍ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം ചിത്രം നിര്‍മ്മിക്കുന്നത്.