പുതിയ പരീക്ഷണവുമായി കനകം കാമിനി കലഹ’ത്തിന്റെ ടീസർ

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘കനകം കാമിനി കലഹ’ത്തിന്റെ ടീസർ റിലീസായി. മലയാളത്തിൽ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെർഡ് ഹ്യൂമറാണ് (Absurd Humour) ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാവുന്നു.



വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പിൽ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ഈ ചിന്തയെ ബലപ്പെടുത്തുന്നുണ്ട്. നിവിൻ പോളിയും ഗ്രെയ്‌സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്.



നിവിൻ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമ പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ.


മ്യൂസിക് യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. കോസ്റ്റ്യൂംസ് മെൽവി.ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി. മേനോൻ. പരസ്യകല ഓൾഡ് മോങ്ക്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *