നല്ലവഴി
കരയാൻ ഒരായിരം കാരണങ്ങൾ വരാം
കരകയറി എത്തി ചിരിക്കാൻ പഠിക്കണം
തോല്പിക്കുവാനായി ആയിരങ്ങൾ വരാം
ജയിച്ചങ്ങു കയറുവാൻ ഒറ്റയ്ക്ക് പൊരുതണം
ആറടി മണ്ണിൽ ഒടുങ്ങേണ്ടവർ നമ്മൾ
വെട്ടിപിടിച്ചത് വെറുതെ എന്നറിയുക.
ഇന്നിന്റെ ശ്വാസം ആസ്വദിച്ചീടുക
സോദരങ്ങൾക്കായി നന്മകൾ ചൊരിയുക.
ജി.കണ്ണനുണ്ണി