കുടുംബബന്ധത്തിന്റെ നേർക്കാഴ്ചയായി ” എന്നച്ഛൻ “.


സജി വെഞ്ഞാറമൂട് കണ്ണൂർ വാസൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമ്മാവിഷൻ സംവിധാനം ചെയ്യുന്ന
മ്യൂസിക് ആൽബമാണ്” എന്നച്ഛൻ “.

“ഇനിയെനിക്കാര് പരിഭവം ചൊല്ലിടാൻ….”
സ്വന്തം കൈകൾ ഇറുക്കിപ്പിടിച്ചു കൊണ്ട് നിശ്ചലനായ അച്ഛന് മുന്നിൽ മകന് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളൂ….
ഇതിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ” എന്നച്ഛനിലുള്ളത്.സൂരാജ് വെഞ്ഞാറമൂടിന്റെ ചേട്ടൻ സജി വെഞ്ഞാറമൂട് മകനായി അഭിനയിക്കുന്നു.


കുട്ടിക്കാലം മുതൽ അനുകരണകലയിലും നാടകത്തിലും സജീവമായിരുന്ന സജി വെഞ്ഞാറമൂട് കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മിലിട്ടറിയിൽ ചേർന്നു.. കലാജീവിതത്തിൽ നിന്നു വർഷങ്ങൾ പൂർണമായും വിട്ടു നിന്ന സജി വെഞ്ഞാമൂട്
ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ച് നാട്ടിലെത്തിയതിനു ശേഷം അഭിനയിക്കുകയാണ്,
“എന്നച്ഛൻ”എന്ന ഈ കവിതാവിഷ്കരണത്തിൽ. അച്ഛനായി നാടകരംഗത്തെ പ്രതിഭശാലിയായ കണ്ണൂർ വാസൂട്ടിയുമെത്തുന്നു.


സ്വന്തം അച്ഛന്റെ ജീവിതകഥ, കവിതയിലൂടെ അവതരിപ്പിക്കുകയാണ് ഗാനരചയിതാവ് സുനിൽ പ്ലാമൂട്. ഛായാഗ്രഹണം സജീ വ്യാസ നിർവ്വഹിക്കുന്നു.നിരവധി ആൽബങ്ങളിലൂടെയും റിലീസാകാനിരിക്കുന്ന ‘ഒരു താത്വിക അവലോകന’മെന്ന സിനിമയിലെ ശങ്കർ മഹാദേവൻ പാടിയ ‘ആന വണ്ടി’പ്പാട്ടിലൂടെയും ശ്രദ്ധേയനായ
ഒ.കെ രവിശങ്കറാണ് സംഗീത സംവിധാനവും ആലാപനവും നിർവ്വഹിന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എക്സൽ ജയൻ , പ്രൊഡക്ഷൻ മാനേജർ- സജി കുറ്റിയാണി, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *