നിപ്പയെ എങ്ങനെ പ്രതിരോധിക്കാം

മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന വൈറസാണ് നിപ്പ. നിപ്പപിടിപ്പെട്ടാല്‍ രോഗികളുടെ മരണത്തിന് വരെ കാരണമാകാറുണ്ട്.മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്.

രോഗം എങ്ങനെയൊക്കെ പകരാം

രോഗം ബാധിച്ച മൃഗങ്ങളുമായോ അല്ലെങ്കില്‍ മലിനമായ പഴങ്ങളുമായോ (പഴംതീനി വവ്വാലുകള്‍ അവശേഷിക്കുന്ന പാതി തിന്ന പഴങ്ങള്‍) നേരിട്ടുള്ള സമ്പര്‍ക്കവും രോഗികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും രോഗബാധക്കുള്ള സാധ്യതയായി കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നിപ വൈറസ് അതിമാരക ശേഷിയുള്ളവയായതുകൊണ്ട് തന്നെ മരണസാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍വൈദ്യം സഹായം തേടുക

രോഗലക്ഷണങ്ങള്‍ വൈറസിന്റെ ഇന്‍കുബേഷന്‍ കാലാവധി 5 മുതല്‍ 14 ദിവസം വരെയാണ്, ഈ കാലയളവിനുശേഷം ലക്ഷണങ്ങള്‍ ദൃശ്യമാകും. പനി, തലവേദന, ബോധക്ഷയം, ഓക്കാനം എന്നിവയാണ് ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, ശ്വാസംമുട്ടല്‍, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം രോഗി കോമയിലേക്ക് പോകാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ് പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മരണത്തിലേക്ക് രോഗിയെ എത്തിച്ചേക്കാം.


സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഈ സമയത്ത് ഭയത്തോടെയല്ല കാര്യങ്ങളെ സമീപിക്കേണ്ടത് അതീവ ജാഗ്രത പാലിക്കുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി മറ്റ് മൃഗങ്ങളോ അല്ലെങ്കില്‍ വവ്വാലുകളോ മറ്റോ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. അത് കൂടുതല്‍ അപകടം പിടിച്ചതാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഭക്ഷണം വവ്വാലുകളാല്‍ മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കുക. വവ്വാലുകള്‍ ഭക്ഷണം കഴിക്കുകയോ അതില്‍ അവയുടെ വിസര്‍ജ്യം വീഴാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. വവ്വാലുകള്‍ കടിച്ചേക്കാവുന്ന പഴങ്ങള്‍ കഴിക്കരുത്. തുറന്ന പാത്രങ്ങളില്‍ ഉണ്ടാക്കുന്ന കള്ള് കുടിക്കരുത്.


സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വൈറസ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം സ്വയം ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്. രോഗിയില്‍ നിന്ന് അകലം പാലിക്കുക, ശുചിത്വം പാലിക്കുക, കൈകള്‍ നന്നായി കഴുകുക, മാസ്‌ക് ധരിക്കുക, രോഗിയില്‍ നിന്ന് ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മളേയും നമുക്ക് ചുറ്റുമുള്ളവരേയും എത്തിക്കും എന്നാണ് പറയുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ബക്കറ്റുകളും മഗ്ഗുകളും പോലുള്ള ടോയ്ലറ്റിലോ ബാത്ത്‌റൂമിലോ സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രങ്ങളും പാത്രങ്ങളും ഇനങ്ങളും വെവ്വേറെ വൃത്തിയാക്കി ശുചിത്വത്തോടെ പരിപാലിക്കണം. കൈകള്‍ എപ്പോഴും സോപ്പോ ഹാന്‍ഡ് സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ കുറഞ്ഞത് ഇരുപത് സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കഴുകണം. ഇവയെല്ലാം വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. രോഗബാധ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ മുന്‍കരുതലുകളായി സ്വീകരിക്കേണ്ടതാണ്.
ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും രോഗികള്‍ ധരിക്കുന്ന വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും സുരക്ഷിതമായി വേണം കൈകാര്യം ചെയ്യുന്നതിന്. രണ്ട് രോഗികളുടെ കിടക്കകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു മീറ്റര്‍ ദൂരം ഉണ്ടായിരിക്കണം. എല്ലാ മെഡിക്കല്‍ സ്റ്റാഫുകളും N-95 മാസ്‌കുകള്‍ ധരിക്കുകയും രോഗിയുമായി ഇടപഴകിയ ശേഷം മാസ്‌കും കയ്യുറകളും നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം.


കുറഞ്ഞത് ഇരുപത് സെക്കന്റുകളെങ്കിലും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ഒരു രോഗിയെ ശുശ്രൂഷിച്ചതിന് ശേഷം കൈകള്‍ ക്ലോറെക്‌സിഡൈന്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകാം. രോഗിയെ ചികിത്സിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കഴിയുന്നത്ര ഡിസ്‌പോസിബിള്‍ ആയിരിക്കണം. ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍, അത് ശരിയായി അണുവിമുക്തമാക്കണം.

നിപ വൈറസ് പിടിപെട്ട് മരണം സംഭവിച്ചാല്‍ ഒരിക്കലും മരിച്ചയാളെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുവരുന്ന സമയത്ത് മുഖത്തോ ശരീര ദ്രാവകങ്ങളിലോ സമ്പര്‍ക്കം പുലര്‍ത്താതിരിക്കുന്നതിനും അതുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.മൃതദേഹം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *