എടിഎം ഉപയോഗത്തിന് ഇനി കാര്‍ഡ് വേണ്ട

എ. ടി.എമ്മിൽ നിന്ന് കാർഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റർറോപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐ.സി.ഡബ്ല്യു ) സേവനം യാഥാർഥ്യമായി. യു.പി.ഐ വിവരങ്ങൾ നൽകിയാണ് പണം പിൻവലിക്കേണ്ടത്.

യു.പി.ഐ എ. ടി .എം. മെഷീനുകൾ കേരളത്തിൽ പെട്ടെന്ന് തന്നെ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാർ കോപ് – ടെക് അധികൃതർ അറിയിച്ചു. മെഷീൻ ബുക്കിംങ് ആരംഭിച്ചതായി അധീകൃതർ അറിയിച്ചു.

പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ആണ് കൂടുതൽ സാധ്യത. ഈ നൂതന പ്ലാറ്റ്ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാർഡ്ലെസ് ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന ചുവടുവെയ്പുകളിൽ ഒന്നായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് രജിസ്റ്റർ ചെയ്ത യുപിഐ ആപ്പ് ഉള്ള ആർക്കും ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് മുംബൈയിൽ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *