ഓയില്‍ ചേര്‍ക്കാത്ത ഈസി ചിക്കന്‍ ബിരിയാണി

റെസിപി സജി ഹൈദ്രാലി

ചേരുവകൾ :

ചിക്കൻ 1/2 kg

ചെറിയഉള്ളി 12

വെളുത്തുള്ളിയല്ലി 10 അല്ലി

ഇഞ്ചി ഒരു മീഡിയം പീസ്

പച്ചമുളക് 2

3തൈര് 2 tbsp / ലെമൺ ജ്യൂസ്‌ 1 tsp

തക്കാളി ഒരു വലിയ തക്കാളി

മല്ലിയില പുതിനയില – ആവശ്യത്തിന്

ബിരിയാണി മസാല 1 1/2 tsp

മല്ലിപ്പൊടി 2 tsp

മഞ്ഞൾ പൊടി 1/2 tsp

ഉപ്പ് ആവശ്യത്തിന്

ബിരിയാണി അരി 1 1/2 കപ്പ്‌ ( കഴുകി 20 മിനിട്ട് കുതിർക്കണം )

വെള്ളം – 1 കപ്പ്‌

(അരിക്ക് 3/4 കപ്പ്‌ വെള്ളം എന്ന കണക്കിൽ എടുക്കണം).

ചിക്കന്റെ ഗ്രേവി കൂടി കണക്കാക്കണം.

തയാറാക്കുന്ന വിധം :ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതക്കുക. കഴുകി വൃത്തിയാക്കി വാർത്തുവെച്ച ചിക്കനും എല്ലാ ചേരുവകളും (അരി + വെള്ളം ഒഴികെ )ചേർത്ത് കുഴച്ചു അര മണിക്കൂർ വെക്കുക.

ഇത് കുക്കറിലേക്ക് മാറ്റുക (വെള്ളം ഒട്ടും ചേർക്കണ്ട). ആവി വരുമ്പോൾ വെയ്റ്റ് ഇട്ടുകൊടുക്കാം. ഒറ്റ വിസിലടിക്കുമ്പോള്‍ തീ സ്റ്റൌ ഓഫ് ചെയ്യാം. ആവി പോയതിന് ശേഷം കുക്കറിന്‍റെ മൂടി തുറക്കാം. വെള്ളം ഒഴിക്കാതെ തന്നെ ഏകദേശം അര കപ്പോളം ഗ്രേവി ഉണ്ടാവും.

അരി വേവാനുള്ള വെള്ളം തിളപ്പിക്കാൻ വെക്കുക. കുതിർത്ത അരി വാർത്ത് വെക്കുക. കപ്പിന് 3/4 കപ്പ്‌ എന്ന കണക്കിൽ 1 1/2 കപ്പിന് 1 1/4 കപ്പ്‌ വെള്ളമാണ് വേണ്ടത്. ചിക്കന്റെ ഗ്രേവി 1/2 കപ്പോളം ഉണ്ട്. അതുകൊണ്ട് 3/4 കപ്പ്‌ വെള്ളം തിളപ്പിക്കാൻ വെച്ചാൽ മതി. ചിക്കൻ ഗ്രേവി കൂടിയാവുമ്പോ 1 1/4 കപ്പ്‌ വെള്ളം ആവും. വെള്ളത്തിലേക്ക് 1/4 tsp ഉപ്പ് ചേർക്കണം. വെന്ത ചിക്കനിലേക്ക് അരി പരത്തിയിടുക. തിളച്ച വെള്ളം മീതെ ഒഴിക്കുക.. ഇളക്കേണ്ട ആവശ്യമില്ല കുക്കർ മൂടിവെച്ച് വെയ്റ്റ് ഇട്ട് വിസിൽ വരുമ്പോൾ ഓഫാക്കുക. ഒറ്റ വിസിലിൽ ഓഫാക്കണം. Steam മുഴുവനും പോയശേഷം മാത്രം തുറക്കാം. ഓയില്‍ ഫ്രീ,സവാള ഫ്രീ!!!!!! ഹെൽത്തി ബിരിയാണി റെഡി!

Leave a Reply

Your email address will not be published. Required fields are marked *