ഒമിക്രോണ്‍ വ്യാപനം;സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു
സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.
കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി.
പാലിക്കാം ഈ കാര്യങ്ങള്‍
വിദേശത്തുനിന്നും എത്തി ക്വാറന്റൈനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നവർ ഒരു കാരണവശാലും വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകരുത്. നിരീക്ഷണ കാലം പൂർത്തിയാകുന്നതുവരെ റൂം ക്വാറന്റൈന് കര്‍ശനമായി പാലിക്കണം.
നീണ്ട ഇടവേളയ്ക്കു ശേഷം ഉറ്റവരെ കാണാന്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ സ്വന്തം അശ്രദ്ധമൂലം പ്രിയപ്പെട്ടവര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയും റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ പരിശോധനയില്‍ നെഗറ്റീവാകുന്നവര്‍ക്ക് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗമില്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദേശത്തുനിന്ന് എത്തുന്നവരും കുടുംബാംഗങ്ങളും രോഗപ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
പൊതുപരിപാടികളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നത് ഒഴിവാക്കുകയും സ്വയം നിരീക്ഷണം കൃത്യമായി പാലിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് അവുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം.
അതിവ വ്യാപന ശേഷിയുള്ളതിനാല്‍ ഇതുവരെ കോവിഡിനെതിരെ സ്വീകരിച്ചുവന്ന പ്രതിരോധ മുന്‍കരുതലുകള്‍ വീഴ്ച്ചകളില്ലാതെ തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു. പ്രതിരോധ വാക്സിന് രണ്ടു ഡോസ് എടുക്കണം. മൂക്കും വായും മൂടുന്ന വിധം മാസ്ക് ശരിയായി ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കണം. മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം.
കോവിഡ് വാക്സിന് ആദ്യഡോസ് എടുക്കാത്തവര്‍ അടിയന്തരമായി എടുക്കണം. രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ് കൃത്യ സമയത്തുതന്നെ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. കോവിഷീല്‍ഡ് 85-ാമത്തെ ദിവസവും, കോവാക്സിന് 29-ാമത്തെ ദിവസവും രണ്ടാം ഡോസ് എടുക്കാം.