ഓണാട്ടുകര “നാടൻ പന്തുകളി “
തുകൽ പന്ത് ഉപയോഗിച്ചു ഉള്ള നാടൻ പന്തുകളി ……….ഒരു കാലത്തു നമ്മുടെ കറ്റാനംകാരുടെ ഒരു സ്വകാര്യ അഹങ്കാരം ആവേശം ആരുന്നു ഈ നാടൻപന്തുകളി എന്നു ഇന്നത്തെ തലമുറയ്ക്ക് അറിയുമോ? നമ്മുടെ ഓണാട്ടുകര പ്രദേശങ്ങളിൽ വലിയൊരുആവേശത്തോട്‌കൂടിയാണ് നാടൻപന്തുകളി നടന്നിരുന്നത്.
പ്രേത്യേകിച്ച് ആലപ്പുഴ മാവേലിക്കര കറ്റാനം പ്രദേശത്തെ ഭരണികാവ് ,വാത്തികുളം തുടങ്ങിയ സ്ഥലങ്ങളിൽ അന്ന് പന്തുകളിയുടെ സുവർണ്ണ കാലഘട്ടം അയിരുന്നു ഏതൊരു ടീമിനെയും തോൽപിക്കാൻ പറ്റിയ കരുത്തു ഉള്ളവർ ആയിരുന്നു അവര് .. നാടൻ പന്തുകളി ആരോഗ്യവും അതീവ ശ്രദ്ധയും കൊണ്ട് പാഞ്ഞു വരുന്ന ബോണ്ടയുടെ അത്രയുമുള്ള പന്തിനെ തിരിച്ച് അതിനേക്കാൾ വേഗത്തിൽ കാൽവിരലുകൊണ്ട് കുത്തിയോ വിരലുകൾ മടക്കി വെച്ച് മടക്കിയടിച്ചോ പറത്തുന്ന ഒരു തലമുറ ഉണ്ടാരുന്നു വാത്തികുളത്ത്.
മാവേലിക്കരയിലേ ഭരണികാവും വാത്തികുളവും ഈ കളിയുടെ കേന്ദ്രമായിരുന്നു..കൺമുന്നിൽ കൂടി മണ്ണും പറത്തി കുതിരകളെപ്പോലെ പാഞ്ഞും ഗർജിക്കുന്നതിന് സമാനമായി ചീറ്റുന്ന ശബ്ദവും തന്റെ പ്രതിരോധത്തിന് മറുപടിയില്ലാത്തവനെ നോക്കി നിൽക്കുന്നവരെയും നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
കൈലിക്ക് മുകളിൽ തോർത്ത് കൊണ്ട് കെട്ടി ഉടുപ്പില്ലാതെ വിയർത്ത് മണ്ണിൽ കുളിച്ച് നിൽക്കുന്ന കളിക്കാർ ;തോല് കൊണ്ട് നിർമ്മിച്ച് പന്തിൽ ചികിരി വെള്ളം നനച്ച് ചെറിയ കമ്പി കൊണ്ട് കുത്തിനിറച്ച് ഇരുമ്പ് ഉണ്ട പോലിരിക്കുന്ന ഈ പന്ത് കാലിന്റെ വിരലുകൊണ്ട് എതിരാളിയുടെ കൈപ്പിടിയിൽ എത്താതെയും ,നൂറും ഇരുന്നൂറും മീറ്ററുകൾക്ക് അപ്പുറം കുത്തിപ്പറപ്പിക്കുന്ന കളിക്കാര് ഉള്ള വാത്തികുളം ഗ്രാമം ……………
നാടൻ പന്തുകളി യിലേ
ഒറ്റ
പെട്ട
പിടിയൻ
താളം
കിഴു
ഇതൊക്ക അവരുടെ ജീവിതം കൂടി ആരുന്നു അന്നൊക്കെ പന്തുകളി നെഞ്ചോടു ചേർത്തുപിടിച്ചിരുന്ന ഒരു ജനത നമ്മുടെ നാടിനു വലിയ അഭിമാനം അയിരുന്നു …!!ഒരുപാട് കളികൾനടന്നിരുന്നെങ്കിലും ടൂർണമെന്റുകളും ടീമുകളും വളരെ കുറവായിരുന്നു. പിന്നെ ഇടക്കുവെച്ചെപ്പോഴോ ക്രിക്കറ്റിന്റെ അതിപ്രസരം എന്നുവേണമെങ്കിൽപറയാം നാടൻ പന്തുകളി ഒരു ശുഷ്ക്കിച്ച അവസ്ഥയിലെക്കു മാറിയിരുന്നു… .മധ്യതിരുവിതാംകൂറിന്റെ ചരിത്രം പറയുമ്പോൾ നാടൻ പന്തുകളിയുടെ ചിത്രം ഇല്ലെങ്കിൽ അത്പൂർണം ആവില്ല അതില് കറ്റാനം ഭരണികാവ് ,വാത്തികുളത്തിന്റെ പങ്കും.
മറ്റെന്തു കളി കാണുന്നതിലും, കളിക്കുന്നതിലും ആവേശം നമുക്കു നാടൻ പന്തുകളി തന്നെ!!
ക്രിക്കറ്റും, ഫുട്‌ബോളും നമുക്ക് പന്തുകളിക്കു ശേഷം…..!!
കടപ്പാട് Ycc vathikulam