ഓർക്കിഡ് വളർത്താം : വരുമാനം നേടാം

ഹോം ഗാർഡനിൽ ഓർക്കിഡ് വളർത്തിയാൽ അലങ്കാരം മാത്രമല്ല, വരുമാന ശ്രോതസ്സും ആണ്. എന്നാൽ വളരെ ശ്രദ്ധയോടെ സംരക്ഷിക്കണം. ഓർക്കിഡിൻ്റെ പരിചരണം എങ്ങനെയാണെന്ന് നോക്കാം.

നടുന്നത് എങ്ങനെ

ഓർക്കിഡിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മഴയിൽ നിന്നും സംരക്ഷണം ആവശ്യമാണ്. കാരണം ചെടി ഒരുപാട് നനയാൻ പാടില്ല.
എന്നാൽ തണലും അത്യാവശ്യമാണ്. അതുകൊണ്ട് നല്ല വെളിച്ചമുള്ള സ്ഥലത്ത് 50% നം തണലും പ്രകാശവും ലഭിക്കുന്ന രീതിയിലാവണം നടേണ്ടത്. ഇതിനായി സൂര്യപ്രകാശം നന്നായി പതിയുന്ന ഭാഗത്ത് മുകളിൽ പോളിത്തീൻ ഷീറ്റ് കൊണ്ട് മറയിട്ട് ചെടി നടാം. അതുപോലെ മരച്ചില്ലകളിൽ തൂക്കിയിട്ടും വളർത്താം.

ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള തടി പെട്ടികൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ചട്ടി തുടങ്ങിയവയിൽ വേണം നടാൻ. കടയിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്ക് കാറ്റ് ലഭിക്കുന്ന തരത്തിൽ സൂക്ഷിരങ്ങൾ ഉണ്ട്.


വളവും ജലസേചനവും

പോഷകം നല്ല രീതിയിൽ വേണ്ട ചെടിയാണ് ഓർക്കിഡ്. പൊട്ടാസ്യം, നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങൾ ചെറിയ അളവിൽ ആവശ്യമാണ്. കൂടാതെ കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, കോഴിവളം, കാലിവളം തുടങ്ങിയവ പ്രയോഗിക്കാം.

വെള്ളത്തിൽ കലക്കി തെളിച്ച ശേഷമേ ഒഴിച്ചു കൊടുക്കാവൂ. ഓർക്കിഡ് വെള്ളം അധികം ആവശ്യമില്ല. ഇടക്ക് വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.

ഓർക്കിഡിന് വളരെയധികം ശ്രദ്ധയും കരുതലും ആവശ്യമാണ്. 25% മാത്രമേ ഇതിൽ പൂക്കൾ വിരിയുകയുള്ളൂ. ചിലപ്പോൾ ആദ്യത്തെ പ്രാവശ്യം മൊട്ടിട്ടില്ല എന്നുവരും. അതിൽ നിരാശരാകാതെ താൽപര്യത്തോടെ പരിചരിച്ചാൽ ചെടികൾ പുഷ്പിക്കാന്നതോടൊപ്പം തൈകൾ ഉത്പാദിപ്പിച്ച് വരുമാനം വരെ നേടാൻ സാധിക്കും.

തയ്യാറാക്കിയത്: പാർവതി

Leave a Reply

Your email address will not be published. Required fields are marked *