‘ഒരു ദേശവിശേഷം’ ഇന്ന് ഒ ടി ടി റിലീസ് ചെയ്യും

കലാജീവിതത്തിന്‍റെ പുതുമയാര്‍ന്ന ജീവിതകഥയുമായി ഡോ.സത്യനാരായണന്‍ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു ദേശവിശേഷം’ ഇന്ന് ടി ടി റിലീസ് ചെയ്യും. ഉള്ളടക്കത്തിലെ പുതുമയും വേറിട്ട ആവിഷ്ക്കാരവും കൊണ്ട് ശ്രദ്ധേയമായ ഒരു ദേശവിശേഷം ഫസ്റ്റ് ഷോസ്.കോമാണ് പ്രേക്ഷകരിലെത്തിക്കുന്നത്

ജീവിത ഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കുന്ന ഈ ചിത്രം മലയാളസിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു നവഭാവുകത്വമുള്ള സിനിമ കൂടിയാണ്. യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്.

പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍ എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍- ആര്യചിത്ര ഫിലിംസ്, കഥ, തിരക്കഥ സംഭാഷണം, സംവിധാനം –
ഡോ: സത്യനാരായണനുണ്ണി, നിര്‍മ്മാണം -കെ.ടി. രാമകൃഷ്ണന്‍, കെ.ടി. അജയന്‍.ക്യാമറ- സാജന്‍ ആന്‍റണി, എഡിറ്റര്‍- കെ.എം. ഷൈലേഷ്, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍ , പി ആര്‍ ഒ- പി ആര്‍ സുമേരന്‍ എന്നിവരാണ് ഒരു ദേശവിശേഷത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!