ഒറ്റയാണ് ; പക്ഷേ ഭീരുവല്ല
കവിത ജിബിന സാഗരൻ
പണ്ടേ,
ഒറ്റയ്ക്ക് നടന്ന് ശീലിച്ചതാണ്
അതുകൊണ്ടുതന്നെ
ഏത് ആൾക്കൂട്ടത്തിന് മുന്നിലും
സത്യം പറയാൻ പേടിയില്ല.
ആരൊക്കെ എന്തിനൊക്കെ വേണ്ടി
ആ സത്യത്തെ
വളച്ചൊടിച്ച് പക്ഷം ചേർത്താലും
ജീവനുള്ളിടത്തോളം
സത്യം അതുപോലെ തന്നെ
വിളിച്ചുപറയും.
അതുപോലെ തന്നെ!