പാല്‍കപ്പയും മീന്‍കറിയും

വേവിച്ചുവച്ച കപ്പ – 1 കിലോഗ്രാം
എണ്ണ – 2 സ്പൂൺ
കടുക് – 1 സ്പൂൺ
ജീരകം – 1 സ്പൂൺ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 2 സ്പൂൺ
കറിവേപ്പില – 2 തണ്ട്
കുരുമുളക് – 2 സ്പൂൺ
തേങ്ങാപ്പാൽ – 3 ഗ്ലാസ്‌
ഉപ്പ് – 1 1/2 സ്പൂൺ

ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച്, കടുകും ജീരകവും പൊട്ടിച്ച്, ഇഞ്ചി ചതച്ചതും പച്ചമുളക് കീറിയതും ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കുക.

അതിലേക്കു കുറച്ചു കുരുമുളകും കറിവേപ്പിലയും ചേർത്തു ചൂടാക്കി, വേവിച്ച കപ്പയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാപ്പാലും ഉപ്പും ചേർത്ത് അടച്ചു വച്ചു നന്നായി കുറുകുമ്പോൾ വിളമ്പാം.

ഇനി മീന്‍കറിയുടെ റെസിപി

അവശ്യസാധനങ്ങള്‍

മീന് – വൃത്തിയാക്കി 8 കഷ്ണങ്ങളാക്കി മുറിക്കുക.
ചുവന്നുളളി – 8 (നീളത്തില്‍ മുറിച്ചത്)
തക്കാളി – 1 (നീളത്തില്‍ മുറിച്ചത്)
ഇഞ്ചി (ചതച്ചത്) – 1 ടീസ്പൂണ്‍
തേങ്ങാപ്പാല് – 1/2 കപ്പ്
കുടംപുളി – 4 എണ്ണം
പച്ചമുളക് – 8 എണ്ണം (നീളത്തില്‍ മുറിച്ചത്)
കറിവേപ്പില –
വെളുത്തുള്ളി (ചതച്ചത്) – 1 ടീസ്പൂണ്
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്പൊടി – 1/2 ടീസ്പൂണ്‍
ഉലുവപ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

മൂന്ന് ടീസ്പൂണ് എണ്ണ ഒരു മണ് ചട്ടിയിലൊഴിച്ച് ചൂടാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക. കറിവേപ്പില, പച്ചമുളക് എന്നിവ ചേര്ത്തിളക്കിയതിനു ശേഷം സവാള ക്കുടി ചേര്ത്ത് ഇളക്കുക. മഞ്ഞള്പൊടി, മുളകുപൊടി,മല്ലിപൊടി, ഉലുവാപ്പൊടി. എന്നിവ ചേര്ത്ത് നന്നായി ഇളക്കുക.

മൂന്ന് കപ്പ് വെള്ളവും കുടംപുളിയും, ഉപ്പും ചേര്ത്തിളക്കുക. തിളയ്ക്കാന് തുടങ്ങുമ്പോള് മീന്‍ കഷ്ണങ്ങളിട്ട് സാവധാനം ഇളക്കുക. പകുതി കുറുകുന്നതുവരെ തിളപ്പിക്കുക. തക്കാളിയിട്ട് അല്പം നേരം കൂടി വേവിക്കുക. അല്പം തേങ്ങാപ്പാല് ചേര്ത്ത് ഇളക്കുക. കറിവേപ്പിലയും 3 ടീസ്പൂണ് എണ്ണയും ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *