“നാൻ” പക്ഷേ കഴിക്കല്ലേ…. ഇത് ബെഡ്ഷീറ്റും തലയിണക്കവറുമാണേ!!!!

സോഷ്യൽ മീഡിയയിലൂടെ ദിവസവും പങ്കുവെയ്ക്കപ്പെടുന്ന എത്രയെത്ര ചിത്രങ്ങളും വീഡിയോകളുമാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഇതിന്റെ പിന്നിലുള്ള യാഥാർത്ഥ്യത്തെക്കാൾ അപ്പുറം കൗതുകവും കൂടുതൽ അറിയാനുള്ള ആഗ്രഹവുമാണ് നമ്മളിൽ ഉണ്ടാക്കുന്നത്.

ഇത്തരത്തിൽ കൗതുകമുണർത്തുന്ന ചിത്രമാണ് കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ജനശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. എഴുത്തുകാരിയും അമേരിക്കയിൽ ഏറെ പേരുകേട്ട റിയാലിറ്റി ഷോയായ ‘ടോപ് ഷെഫ് ‘ എന്ന പരിപാടിയുടെ അവതാരിക പദ്മ ലക്ഷ്മി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. എന്താണെന്നല്ലേ, ഇന്ത്യൻ റെസ്റ്റോറന്റുകളിലെ പ്രധാന ഭക്ഷണമായ “നാൻ” മാതൃകയിലുള്ള ബെഡ്ഷീറ്റും തലയിണ കവറുകളും. ചിത്രം യഥാർത്ഥത്തിൽ ഉള്ളതാണോ എന്നതിൽ വ്യക്തതയില്ല.

പാചകത്തോടും ഭക്ഷണസംസ്കാരങ്ങളോടുമുള്ള തന്റെ താല്പര്യത്തെ കുറിച്ച് മുൻപും പദ്മ ലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ത്യൻ വിഭാഗങ്ങളോടും പദ്മയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണത്തിന്റെ മാതൃകയിലുള്ള കിടക്കവിരി ചിത്രമാണ് പദ്മ ട്വിറ്ററിലൂടെ പങ്കുവെച്ചത്. രസകരമായ ധാരാളം കമന്റുകളാണ് ചിത്രത്തിന് വന്നത്. രാവിലെ ആകുമ്പോഴേക്ക് കിടക്കവിരി മുഴുവനും തിന്നു തീർക്കുന്നതിനെപ്പറ്റിയും, ഇഷ്ടപ്പെട്ട കറി കൊണ്ടുവന്ന് നേരിട്ട് ബെഡ്ഷീറ്റിലേക്ക് ഒഴിച്ച് കഴിക്കുന്നതിനെ പറ്റിയും ഒക്കെയാണ് ഭക്ഷണ പ്രേമികൾ കമന്റ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *