നീണ്ട ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് പ്രധാനകഥാപാത്രമായെത്തുന്ന ” പായ്ക്കപ്പൽ”
ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂർ നിർമ്മിച്ച് മുഹമ്മദ് റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പായ്ക്കപ്പൽ” നവംബർ പതിനൊന്നിന് തരംഗം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ഇർഷാദ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, ഖാദർ തിരൂർ, നിഹാൽ ഉസ്മാൻ, നാരായണൻ നായർ, സാലു കൂറ്റനാട്, സുരഭി ലക്ഷ്മി, മീര വാസുദേവ്, ദീപ ജയൻ, സ്നേഹ ശ്രീകുമാർ , വൽസല മേനോൻ,വിഷ്ണു പുരുഷൻ എന്നിവരാണ് അഭിനേതാക്കൾ.

വിപിൻ മോഹൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ആർ.പ്രകാശ്, വേണു അയ്യന്തോൾ.റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് സംവിധായകൻ മുഹമ്മദ് റാഫി സംഗീതം പകരുന്നു.
കല-ഷെബീറലി,വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, മേക്കപ്പ്-പ്രദീപ് തിരൂർ,സ്റ്റിൽസ്-അനിൽ പേരാമ്പ്ര,പരസ്യകല- സത്യൻസ്,എഡിറ്റർ-അഖിൽ എലിയാസ്,പശ്ചാത്തല സംഗീതം- പി.ജെ,വാർത്ത പ്രചരണം-എ എസ് ദിനേശ്.