ശരീരം നല്‍കുന്ന ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതേ..ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയാകാം

ആഗോളതലത്തിൽ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2019 ൽ മാത്രം ഒന്നരക്കോടിയിലധികം പേരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം മരിച്ചതെന്ന് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തുന്നു.

യുവാക്കളിലും രോഗം വർദ്ധിച്ചു വരുന്നു. പലപ്പോഴും ഉണ്ടാകുന്ന നെഞ്ചുവേദന ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞു നിസാരവൽക്കരിക്കുന്നു. പ്രധാനമായും നെഞ്ചുവേദന യാണ് ഹൃദയാഘാതത്തിന്റെ ലക്ഷണമായിവരാറ്. എന്നാൽ ഇത് മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം. പല അവയവങ്ങളിലും വേദനയും അസ്വസ്ഥതകളും അനുഭവപ്പെടാം. ഇവയെല്ലാം മറ്റു രോഗങ്ങളുടെ ലക്ഷണവുമാവാം.

നെഞ്ചിൽ വേദനയും അസ്വസ്ഥതയും , നെഞ്ചിൽ എന്തോ നിറഞ്ഞുവരുന്നതായ അനുഭവവുമെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണമായി വരാം. മറ്റൊരു ലക്ഷണമാണമായി വരുന്നതാണ് നടുവേദന. അധികവും സ്ത്രീകളിലാണ് ഈ ലക്ഷണങ്ങൾ കാണാറ്. കീഴ്ത്താടിയുടെ ഇടതുഭാഗങ്ങളിൽ വരുന്ന വേദനയും ഹൃദയാഘാത ലക്ഷണമായി ഡോക്ടർമാർ പറയുന്നു. ഇതിനൊപ്പം ശ്വാസതടസ്സം, അസാധാരണമായ വിയർപ്പ്, ഓക്കാനംപ്പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകാം. നാലാമത്തെ ലക്ഷണമായി പറയുന്നത് കഴുത്തിൽ ഉണ്ടാകുന്ന വേദനയാണ്. നെഞ്ചിൽ നിന്ന് തുടങ്ങുന്ന വേദന കഴുത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്. ചിലരിൽ തോൾഭാഗത്തും ഇടതുകയ്യിലും വേദന അനുഭവപ്പെടാം.


മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മറ്റു രോഗങ്ങളുടെ ലക്ഷണവുമാവാം. അതുകൊണ്ട് സ്വയം ചികിത്സ ഒഴിവാക്കി സംയമനത്തോടെ ലക്ഷണങ്ങളെ വിലയിരുത്തുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നതാണ് ഉചിതം.

Leave a Reply

Your email address will not be published. Required fields are marked *