പുഞ്ചകൃഷി; നെല്‍വിത്ത് മുളപ്പിക്കുന്നതിന് കൃഷിവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍

  • പുഞ്ചകൃഷിക്കായി നെല്‍വിത്ത് മുളപ്പിക്കുന്നതിന് കര്‍ഷകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകഒരേ സമയം മുളയ്ക്കുന്നതിനും കരുത്തുള്ള ഞാറുകള്‍ ലഭിക്കുന്നതിനും ശരാശരി 95 ശതമാനം അങ്കുരണ ശേഷിയുള്ള വിത്താണ് ഉപയോഗിക്കേണ്ടത്.
  • വിതയ്ക്കുന്നതിനുമുമ്പ് വിത്ത് സ്യൂഡോമോണസ് ഫ്‌ളൂറസന്‍റ് എന്ന ജൈവ കുമിള്‍ ലായനിയില്‍ (ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) 12-16 മണിക്കൂര്‍ കുതിര്‍ത്ത് വച്ച ശേഷം വെള്ളം നന്നായി വാര്‍ത്തുകളയണം.
  • ഈ വിത്ത് നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് വായു കയറാത്ത വിധം പൊതിഞ്ഞ് വയ്ക്കണം.
  • ഇങ്ങനെ പൊതിഞ്ഞുകെട്ടിയ വിത്ത് 24 മണിക്കൂറിനു ശേഷം ജലാംശം കുറയുന്നതായി കണ്ടാല്‍ ഉണങ്ങാതിരിക്കുവാന്‍ വെള്ളം തളിച്ചു കൊടുക്കണം.
  • വിത്ത് പൊതിഞ്ഞു വയ്ക്കുമ്പോള്‍ ചൂട് കൂടിയോ ഈര്‍പ്പം കുറഞ്ഞോ നശിച്ചു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • തടയ്ക്കു വെച്ച മുള പൊട്ടിയ വിത്ത് 34-36 മണിക്കൂറുകള്‍ക്കുശേഷം വിതയ്ക്കാം.
  • പഴക്കം ചെന്ന വിത്താണെങ്കില്‍ രണ്ടു മണിക്കൂര്‍ അധികം കുതിര്‍ത്ത് വയ്ക്കണം.
  • ഉമ പോലെയുളള ചില നെല്ലിനങ്ങളുടെ വിത്ത് കൊയ്ത് ഉണക്കിയ ഉടനെ കിളിര്‍പ്പ് പ്രകടിപ്പിക്കില്ല.ഇത് മാറ്റുന്നതിന് 6.3 മില്ലീ ലിറ്റര്‍ ഗാഡ നൈട്രിക്ക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച ലായനിയില്‍ ഒരു കിലോഗ്രാം 12-16 മണിക്കൂര്‍ മുക്കി വച്ച ശേഷം വെള്ളം വാര്‍ത്ത് മുളയ്ക്കാന്‍ വയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *