പനീർ കട്‍ലറ്റ്
റെസിപി റെനിമോള്‍ ആലപ്പുഴ
അവശ്യ സാധനങ്ങള്‍
പനീർ നന്നായി പൊടിച്ചത് 300 ഗ്രാം
ബ്രെഡ് കഷ്ണങ്ങൾ മൂന്ന്
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഒന്നര ടീസ്പൂൺ
പച്ചമുളക് 2- 3
സവാള അരിഞ്ഞത് 1
മഞ്ഞൾപ്പൊടി 1 ടീസ്പൂൺ
ചാട്ട് മസാല 1.5 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
പുതിനയില 3 ടീസ്പൂൺ
ബ്രെഡ് ക്രംബ്സ് 1 കപ്പ്
മൈദ മാവ് 2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കുറച്ച് മൈദ എടുത്ത് വെള്ളം ഒഴിച്ച് ലൂസ് മാവാക്കി കുഴച്ചു വെയ്ക്കുക. അതുപോലെ ബ്രെഡ് ക്രംബ്സ് മറ്റൊരു പ്ലേറ്റിൽ വയ്ക്കുക. ഇനി കട്‍ലറ്റ് ഉണ്ടാക്കാൻ തുടങ്ങാം. ആദ്യം ബ്രെഡ് കഷ്ണങ്ങൾ ഒന്ന് രണ്ട് സെക്കൻഡ് വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ് മാറ്റി വെയ്ക്കാം. ഒരു പാത്രത്തിൽ പനീർ ഇട്ട് നനഞ്ഞ ബ്രെഡ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്, മഞ്ഞൾ, ചാട്ട് മസാല, ഉപ്പ്, പുതിനയില എന്നിവ ചേർത്ത് ഇളക്കുക.
മിശ്രിതം മിക്സ് ചെയ്ത ശേഷം കട്‍ലറ്റ് ആകൃതിയിൽ ഓരോന്നായി ഉരുട്ടി എടുക്കുകക. ഇതിനു ശേഷം മൈദ മാവിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിയുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കുക. ചൂടായ ശേഷം കട്‍ലറ്റ് ഇട്ട് ഡീപ്പ് ഫ്രൈ ചെയ്യുക. വെന്തതിനു ശേഷം എണ്ണയിൽ നിന്ന് കോരി മാറ്റുക. അവ ചൂടോടെ കഴിക്കാം.