ഇനി ഈസിയായി ചട്ടിയില്ലാതെ കൃഷിചെയ്യാം

ചെടിച്ചട്ടികൾക്ക് വില വർദ്ധിച്ചതോടെ ചെടിച്ചട്ടികൾക്ക് പകരം എന്ത് എന്ന ചിന്തയിലാണ് എല്ലാവരും. അതിനുള്ള ഒരു വഴിയാണ് പേപ്പർ ഉപയോഗിച്ചുള്ള ചട്ടി നിർമ്മാണം. വീട്ടുമുറ്റത്തെ തക്കാളി , വഴുതന പോലുള്ള കൃഷികൾക്ക് ഒന്നോ രണ്ടോ സീസൺ മാത്രം ഉപയോഗിക്കാവുന്ന ചെടിച്ചട്ടികൾ പോരേ.

പേപ്പർ ചെടിച്ചട്ടി ഉണ്ടാക്കുന്ന രീതി

പാഴ്ക്കടലാസുകൾ കൊണ്ട് നിർമ്മിക്കുന്ന ചെടിച്ചട്ടിയ്ക്ക് വേണ്ടി ഒരുകിലോ മൈദ എടുത്തു തിളച്ച വെള്ളം ചേർത്ത് ഇളക്കി കുഴമ്പ് രൂപത്തിലുള്ള പശ തയാറാക്കുക. ചപ്പുചവറുകൾ ഇടാൻ ഉപയോഗിക്കുന്ന ബാസ്കറ്റോ , ചെറിയ ബക്കറ്റോ ഒരു ചെടിച്ചട്ടിയോ എടുത്തു അതിനുമുകളിൽ പത്രകടലാസ് ശ്രദ്ധയോടെ വലിച്ച് ഒന്നോ രണ്ടോ പാളി ഒട്ടിക്കുക. ഇനി ആകൃതിയ്ക്ക് വേണ്ടി ഉപയോഗിച്ച ബാസ്കറ്റ് ശ്രദ്ധാപൂർവ്വം ഊരിയെടുക്കുക. ഇപ്പോൾ ചെടിച്ചട്ടിയുടെ ആകൃതിയിൽ ഒരു കടലാസ് ഫ്രെയിം കിട്ടും. ഇനി പാഴ്കടലാസുകളോ പത്രമാസികയോ കീറിയെടുത്ത് മൈദകൊണ്ടുള്ള പശ പുറത്ത് തേച്ച് ക്രമമായി ഒട്ടിച്ചു തുടങ്ങാം. ആവശ്യത്തിന് കനം ആയിക്കഴിയുമ്പോൾ വെയിലിൽ ഉണക്കിയെടുക്കാം. ചട്ടിയുടെ വക്ക് ശ്രദ്ധാപൂർവ്വം മടക്കി ഒട്ടിച്ചെടുക്കാം. ഏതാനും അടുക്ക് കടലാസ് ഒട്ടിച്ച ശേഷം ഒരു പ്ളാസ്റ്റിക് പാളിയോ കനം കുറഞ്ഞ പ്ളാസ്റ്റിക് കവറോ ഉപയോഗിച്ച് പൊതിഞ്ഞ ശേഷം വീണ്ടും കടലാസ് ഒട്ടിച്ചാൽ ഈർപ്പം ത്തിന്റെ പ്രശ്നവും പരിഹരിക്കാം. വേനൽക്കാലത്ത് മാത്രമേ ഈ ചട്ടികൾ ഉപയോഗിക്കാനാവൂ. ചട്ടിയിൽ ചകിരിച്ചോറ് ചേർത്ത കനംകുറഞ്ഞ പോട്ടിങ്ങ് മിശ്രിതം വേണം നിറയ്ക്കാൻ. നിറച്ച ചട്ടി ഒരിടത്തും നിന്നും മറ്റൊരിടത്തേക്ക് ഇടയ്ക്കിടെ മാറ്റാൻ ശ്രമിക്കരുത്. അമിതമായി ഈ ചട്ടിയിൽ വെള്ളം ഒഴിക്കരുത്. നനവുള്ള തറയിലും ചെടിച്ചട്ടി വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു തവണ വിളവെടുപ്പ് കഴിഞ്ഞാൽ ചെടിച്ചട്ടി പൊട്ടിച്ചു മണ്ണ് മറ്റൊന്നിലേക്ക് മാറ്റാം.

കുപ്പി കൃഷി


ഇതിന് മട്ടുപ്പാവോ മുറ്റവോ പോലും വേണ്ട . വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കൃഷി ചെയ്യാം. കുപ്പി ക്കുള്ളിൽ കൊള്ളാൻ പാകത്തിന് മണ്ണും വളവും അതിനാവശ്യമുള്ളത്ര വെള്ളവും മതി നൂറുമേനി വിളയാൻ. ആദ്യം കുപ്പിയുടെ മുകൾ ഭാഗത്ത് വൃത്താകൃതിയിൽ ഒരു ദ്വാരം ഇടണം. ചകിരിച്ചോറും , ചാണകവും മണ്ണും വളവും എല്ലാം കലർത്തിയ മിശ്രിതം ഇതിൽ നിറയ്ക്കണം. ഇനി സൗകര്യ പ്രദമായ സ്ഥലത്ത് തൂക്കിയിടാം. ഇതിൽ പയർ വഴുതന തക്കാളി തുടങ്ങിയവ നടാം. കൃത്യമായ വളവും ജലസേചനവും നടത്തുന്ന കാര്യത്തിൽ ശ്രദ്ധ വേണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!