ഒരച്ഛന്റെയും മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന “പഴംപൊരി”

ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാൻ പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് “പഴംപൊരി “വിവേക് വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


സൈന വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ “പഴംപൊരി” പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
സന്തോഷ്‌ ബാലരാമപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജു കൊടുങ്ങല്ലൂർ,മാസ്റ്റർ കൃഷ്ണദേവ് വിനോദ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇരുപത്തഞ്ചിലധികം അവാർഡുകൾ ഇതുവരെ ലഭിച്ചു.. അതിൽ മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ആശയ ചിത്രം തുടങ്ങി, അഭിനയത്തിൽ മികച്ച ബാലതാരത്തിന് മാസ്റ്റർ കൃഷ്ണദേവ് വിനോദിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിജു കൊടുങ്ങല്ലൂരിനും മികച്ച നടനുള്ള പുരസ്കാരങ്ങൾ “പഴംപൊരി” യിലൂടെ ലഭിച്ചിട്ടുണ്ട്.
രചന-വിനു തട്ടാംപടിഛായാഗ്രഹണം-മഹേഷ്‌ പട്ടണം,സംഗീതം-റെൽസ് റോപ്സൺ,നിർമ്മാണ നിർവ്വഹണം-ഹോചിമിൻ കെ സി.

Leave a Reply

Your email address will not be published. Required fields are marked *