നെഗറ്റീവ് എനര്‍ജി അകറ്റും പീസ് ലില്ലി; അറിയാം കൃഷിരീതിയും പരിചരണവും

പരിചരണം അധികം ആവശ്യമില്ലാത്ത ചെടിയാണ് പീസ് ലില്ലി. ഇന്‍ഡോര്‍ പ്ലാന്‍റായി ഇത് വളര്‍ത്താവുന്നതാണ്. ഗാര്‍ഡനിംഗില്‍ തുടക്കകാര്‍ക്കും ഈ ചെടി നിഷ്പ്രയാസം വളര്‍ത്തിയെടുക്കാം.


എന്നും വെള്ളം ഒഴിക്കണമെന്നില്ല. എന്നാൽ, വെള്ളം കൂടിപ്പോയാൽ ഇലകൾക്കെല്ലാം മഞ്ഞ നിറം വന്ന്​ ചീഞ്ഞ്​ പോകും. ഇതിന്​ മാത്രമല്ല, ഇൻഡോറായി വളർത്തുന്ന എല്ലാ ചെടികൾക്കും മണ്ണ്​ പരിശോധിച്ച ശേഷം മാത്രമേ വെള്ളം കൊടുക്കാവൂ.
സ്​പാതിഫൈലം (Spathiphyllum) എന്നാണ് പീസ്​ ലില്ലിയുടെ ശാസ്​ത്രീയ നാമം. 1824ൽ യൂറോപ്പിലാണ്​ ഈ ചെടി ആദ്യമായി കണ്ടെത്തിയത്​. വെള്ള ലില്ലി പൂവ് പോലുള്ള പൂവാണ് ഇതിനുള്ളത്. ഈ പൂവിനെ സമാധാനത്തി​െൻറയും ശാന്തിയുടെയും ചിഹ്​നയി കണക്കാക്കുന്നു. ഈ ചെടിക്ക് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ്​ എനർജി നൽകാൻ കഴിയുമെന്ന്​ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്‍റെ പേരിൽ ഈ ചെടി ഓഫിസുകളിലും വീടുകളിലും വളർത്തുന്നവരുമുണ്ട്​. അന്തരീക്ഷ മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ പീസ്​ ലില്ലിക്ക്​ കഴിയുമെന്നും പറയുന്നുണ്ട്.

​പൂപ്പലിൽ നിന്ന്​ മുക്​തിനേടാൻ ഈ ചെടി സഹായിക്കുന്നതായും പറയപ്പെടുന്നു. ഒരുപാട് ഈർപ്പം ഉള്ള സ്ഥലങ്ങളായ വാഷ് റൂം, ബാത്ത്​ റൂം, അടുക്കള എന്നിവിടങ്ങളിലെ ഈർപം വലിച്ചെടുക്കുന്നതിനാൽ പൂപ്പൽ ഒഴിവായിക്കിട്ടുന്നു. ഹ്യൂമിഡിറ്റി ഇഷ്​ട്ടപെടുന്ന ചെടിയാണിത്. ഇതിന്‍റെ ഇലകൾക്ക് കടുംപച്ച നിറമാണ്​. പൂക്കൾ ചിലപ്പോൾ ഓഫവൈ​റ്റോ വെള്ള നിറമോ ആകാം.

കൃഷി രീതി

ഇലയും തണ്ടും കൊണ്ട് ഇവയെ കിളിപ്പിച്ചെടുക്കാം. ഏറ്റവും നല്ലത് വേര് ഭാഗത്തു നിന്നു മാറ്റി വളർത്തുന്നതാണ്. ഇത് എത് സീസണിൽ വേണമെങ്കിലും മാറ്റി വെക്കാം. വെള്ളത്തിലും വളർത്തിയെടിക്കാം. ഇലകൾക്ക് ഓവൽ ഷേപ്പ്​ ആണ്. ആഴ്ചയിലൊരിക്കൽ ഇലകൾ തുടച്ചു വൃത്തിയാക്കണം.സാധാരണ ചെടികളുടെ വളം തന്നെയാണ് ഉപയോഗിക്കേണ്ടത്​. ഇൻഡോർ ആകുമ്പോള്‍ ഗാർഡൻ സോയിൽ, ചകിരിച്ചോറ്​ തുടങ്ങിയവ ചേർക്കാം. വെള്ള പോട്ടിൽ വെക്കുമ്പോൾ പൂവോട് കൂടി നിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.എല്ലാ വർഷവും വസന്തകാലം ആകുമ്പോൾ റീ പോട്ട്​ ചെയ്യണം. ഒരുപാട് സൂര്യപ്രകാശം കിട്ടുന്നിടത്തു വെക്കരുത്. ഇലകൾ കരിഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *