“ജോലി ചിക്കന്‍ മട്ടണ്‍,ബീഫ്,പോര്‍ക്ക് , ഉരുളകിഴങ്ങ് കഴിക്കല്‍” ശമ്പളം 50000
ഉരുളകിഴങ്ങ്,ചിക്കന്‍ മട്ടണ്‍,ബീഫ്,പോര്‍ക്ക് ഇവ തിന്നാന്‍ നിങ്ങള്‍ റെഡിയാണോ..യുകെയിലെ ബോട്ടണിസ്റ്റ് റെസ്റ്റോറന്‍റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ കാരണം ഒരു പരസ്യമാണ്. രസകരമായ ജോലി വാഗ്ദ്ദാനം ചെയ്ത് പരസ്യം നല്‍കിയിരുന്നു. അതില്‍ അവര്‍ പറയുന്നത്, ഉരുളക്കിഴങ്ങും ഇറച്ചിയും രുചിക്കാന്‍ അവര്‍ക്ക് ഒരാളെ ആവശ്യമുണ്ടെന്നാണ്. അതിനായി നല്ലൊരു തുകയും വാഗ്ദ്ദാനം ചെയ്യുന്നുണ്ട്. 500 പൗണ്ട്, അതായത് ഏകദേശം 50,000 രൂപയാണ് ഈ ജോലിക്കായി റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുന്ന ശമ്പളം. പ്രോ-ടാറ്റോ-ടാറ്റര്‍ എന്ന് വിളിക്കുന്ന തൊഴിൽ ചെയ്യാനാണ് റെസ്റ്റോറന്റ് ആളെ തിരയുന്നത്.
നിങ്ങളുടെ ജോലിയുടെ ഭാഗമായി, തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥി വറുത്ത ഉരുളക്കിഴങ്ങ് രുചിക്കണം. കൂടാതെ, അവര്‍ക്ക് മാംസവും രുചിക്കേണ്ടിവരും.ഉരുളക്കിഴങ്ങിനൊപ്പം, ഈ ജോലിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി, ബീഫ്, ചിക്കന്‍, ആട്, പന്നിയിറച്ചി എന്നിവയുള്‍പ്പെടെ നാല് തരം മാംസവും രുചിക്കണം.അവരുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഈ ഭക്ഷണങ്ങള്‍ റെസ്റ്റോറന്റില്‍ വില്‍ക്കൂ. ബോട്ടണിസ്റ്റില്‍ വിവിധ വറുത്ത വിഭവങ്ങള്‍ ലഭ്യമാണ്. മികച്ച വറുത്ത ഉരുളക്കിഴങ്ങ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാണ് ഈ തൊഴില്‍ ഒഴിവ് അവതരിപ്പിച്ചിരിക്കുന്നത്.