‘വാങ്ങിയത് സൈബീരിയന്‍ ഹസ്കിയെ വളര്‍ന്നപ്പോള്‍ കുറുക്കന്‍ ‘ഒരു കുടുംബം ചതിക്കപ്പെട്ടത് ഇങ്ങനെ
പെറുവിലെ ലീമയില്‍ താമസിക്കുന്ന മരിബെല്‍ സൊറ്റെലയ്ക്കും കുടുംബത്തിനും, പറ്റിയ അക്കിടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്.മരിബെല്‍ സൊറ്റെലയ്ക്ക് സൈബീരിയന്‍ ഹസ്കിയെ വാങ്ങിക്കാന്‍ വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയിലെത്തി. പത്ത് ഡോളര്‍ കൊടുത്ത് സൈബീരിയന്‍ ഹസ്കിയെ വാങ്ങിച്ചു. റണ്‍ റണ്‍ എന്ന് ഓമനപേരിട്ട് വളര്‍ത്തി. റണ്‍ വളര്‍ന്നപ്പോഴാണ് കടക്കാരനില്‍ നിന്ന് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് മരിബെല്‍ സൊറ്റെലയ്ക്കിനും കുടംബത്തിന് മനസ്സിലായത്. യഥാര്‍ത്ഥത്തില്‍ കടക്കാരന്‍ സൈബീരിയന്‍ ഹസ്കിയാണെന്ന് പറഞ്ഞ് മരിബെല്‍ സൊറ്റെലയ്ക്കിന് നല്‍കിയത് കുറുക്കനെയായിരുന്നു.
വാങ്ങിയ സമയത്ത് ‘സൈബീരിയന്‍ ഹസ്കി’യുടെ സ്വഭാവ വിശേഷങ്ങള്‍ ഈ കുറുക്കന്‍ കുഞ്ഞിന് ഉണ്ടായിരുന്നു. എന്നാല്‍ വളര്‍ന്നപ്പോള്‍ അയല്‍പക്കത്തെ വീടുകളിലെ താറാവും കോഴിയും എണ്ണം കുറഞ്ഞുവന്നു.. ഇതോടെ അയല്‍വാസികള്‍ സ്ഥിരമായി മരിബെല്‍ കുടുംബത്തോട് പരാതി പറയാന്‍ തുടങ്ങി.’റണ്‍ റണ്‍’ വളര്‍ന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ‘സൈബീരിയന്‍ ഹസ്കി’യുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു ‘ആന്‍ഡിയന്‍ ഫോക്സി’നെയാണ് എന്ന് മാരിബെല്‍ മനസിലാക്കി. സമീപത്തുള്ള സ്ത്രീയുടെ മൂന്ന് ഗിനിപന്നികളെ റണ്‍ റണ്‍ തിന്നതോടെ കാര്യം അത്ര പന്തിയല്ലെന്ന് മരിബെല്‍ സൊറ്റെലയ്ക്കിന് മനസ്സിലാത്
ആറ് മാസം മുന്‍പ് ‘റണ്‍ റണ്‍’ വീട്ടില്‍ നിന്നും ഓടിപ്പോയി. ആറുമാസത്തിന് ശേഷം പെറുവിലെ സെന്‍ഫോര്‍ വൈല്‍ഡ് ലൈഫ് സര്‍വീസ് നഗരപ്രാന്തത്തില്‍ നിന്നും റണ്‍ റണ്ണിനെ കണ്ടെത്തി കൂട്ടിലാക്കി. ഇപ്പോള്‍ റണ്‍ റണ്‍ പാര്‍ക്യൂ ഡി ലാസ് ലെയെന്‍ഡാസ് മൃഗശാലയിലാണ്.അതേ സമയം ആമസോണ്‍ കാടുകളില്‍ നിന്നും വന്യമൃഗങ്ങളെ പിടികൂടി പെറുവിലെ നഗര പ്രദേശങ്ങളില്‍ വില്‍ക്കുന്ന മാഫിയ സംഘങ്ങള്‍ സജീവമാണ് എന്നാണ് വന്യജീവി വകുപ്പ് പറയുന്നത്. ഇത്തരം മാഫിയയുടെ കയ്യില്‍ നിന്നാകാം മരിബെല്‍ കുറുക്കനെ വാങ്ങിയത്.