“പിക്കാസോ “രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

പകിട,ചാക്കോ രണ്ടാമൻ എന്നി ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന “പിക്കാസോ ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


സൂപ്പർ ഹിറ്റായ ” കെ ജി എഫ് ” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രവി ബാസ്റുർ ആദ്യമായി മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്നത് ‘പിക്കാസോ’ യുടെ പ്രധാന ആകർഷണ ഘടകമാണ്.


സിദ്ധാര്‍ത്ഥ് രാജൻ, അമൃത സാജു,കൃഷ്ണ കുലശേഖരൻ,ആശിഷ് ഗാന്ധി,ജാഫര്‍ ഇടുക്കി,സന്തോഷ് കീഴാറ്റൂര്‍ചാര്‍ളി ജോ,ശരത്,അനു നായർ,ലിയോ തരകൻ, അരുണ നാരായണൻ,ജോസഫ് മാത്യൂസ്,വിഷ്ണു ഹരിമുഖം,
അര്‍ജുന്‍ വി അക്ഷയ,അനന്തു ചന്ദ്രശേഖർ,നിധീഷ് ഗോപിനാഥൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അയാന ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നജില ബി നിർമ്മിച്ച് ഷെയ്ക് അഫ്‌സല്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്മാൻ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ, ജോഫി തരകന്‍ എന്നിവരുടെ വരികൾക്ക് വരുണ്‍ കൃഷ്ണ സംഗീതം പകരുന്നു.രചന-ഇ.എച്ച്. സബീര്‍, എഡിറ്റര്‍-റിയാസ് കെ ബദർ,പരസ്യകല-ഓൾഡ് മോങ്ക്സ്,സ്റ്റണ്ട് കൊറിയോഗ്രഫി- രാജശേഖർ,ജോളി സെബാസ്റ്റ്യൻ,റണ്‍ രവി.സൗണ്ട് ഡിസൈന്‍- നന്ദു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗിരീഷ് കറുവന്തല,പി ആർ ഒ-എ എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!