സ്ത്രീസ്വാതന്ത്ര്യവും ചെറുത്തുനിൽപ്പും പ്രമേയമാകുന്ന ”പൂച്ചി’
ഐഡ എച്ച്സി പ്രൊഡക്ഷൻ ഹബ്ബിന്റെ ബാനറിൽ അരുൺ എസ് ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച് പ്രശസ്ത ഫിലിം മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ സംവിധാനം “പൂച്ചി’ എന്ന മ്യൂസിക്ക് വീഡിയോ,സിനിമാതാരങ്ങളായ ടോവിനോ തോമസ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസായി.
സ്ത്രീസ്വാതന്ത്ര്യവും ചെറുത്തുനിൽപ്പും പ്രമേയമാകുന്ന ‘പൂച്ചി’ മ്യൂസിക് വീഡിയോയിൽ ഋതുമതിയാകുന്ന പെൺകുട്ടി മുതൽ വിവിധപ്രായത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു പൂച്ചിയുടെ വീക്ഷണത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. അട്ടപ്പാടിയുടെ മനോഹരമായ പ്രകൃതിഭംഗിയിൽ ചിത്രീകരിച്ചിട്ടുള്ള ‘പൂച്ചി’ യിൽ ധന്യ സുരേഷിന്റെ വരികൾക്ക് രജത് പ്രകാശ് സംഗീത സംവിധാനം നിർവ്വിക്കുന്നു.വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരൻ എന്നിവരാണ് ഗായകർ.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-അനോജ് തോമസ്, പ്രൊജക്ട് ഡിസൈനർ-വിയാൻ മംഗലശ്ശേരി,ഛായാഗ്രഹണം- മഹാദേവൻ തമ്പി, എഡിറ്റർ-പ്രണവ് ബാബു, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, കോസ്റ്റസ് – സുജിത് സുധാകർ, വിഎഫ്എക്സ് -സുമിൽ ശ്രീധരൻ,ഡിഐ-ജോജി പാറക്കൽ,മേക്കപ്പ് – നരസിംഹ സ്വാമി, അസോസിയേറ്റ് ഡയറക്ടേഴ്സ്-സാലിം അലി,ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈൻ-അതുൽ കൃഷ്ണ എസ്, സ്റ്റിൽസ്-അജി ചിത്രം,
പി ആർ ഒ-എ എസ് ദിനേശ്.