ചെറിയതുകകള്‍ നിക്ഷേപിച്ച് ധനികരാകാന്‍ പറ്റിയ പോസ്റ്റോഫീസ് പദ്ധതിയെ കുറിച്ചറിയാം
സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. സ്ത്രീകൾക്കായുള്ള പോസ്റ്റ് ഓഫീസിന്റെ ഒരു സ്ക്രീമിനെ കുറിച്ചാണ് ഇനി പറയുന്നത്. 2 വർഷത്തിനുള്ളില്‍ തന്നെ നല്ലൊരു തുക സമ്പാദിക്കാൻ ഈ പദ്ധതി സഹായിക്കും. പറഞ്ഞുവരുന്നത് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് എന്ന പദ്ധതിയെകുറിച്ചാണ്.
ഇത് രണ്ട് വർഷത്തെ സെക്യൂരിറ്റി കാലയളവ് നൽകുന്നു. അതായത് രണ്ട് വർഷത്തേക്ക് മാത്രമേ നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയൂ. ഇതിൽ ഒരു സ്ത്രീക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രത്യേകത. 2023ലാണ് കേന്ദ്ര സർക്കാർ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ആരംഭിച്ചത് . ഈ സ്കീമിന് കീഴിലുള്ള പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനും നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കുന്നതിനുമാണ് ഈ പദ്ധതി ആരംഭിച്ചത്. ഇത് നിക്ഷേപത്തിന് 7.5 ശതമാനം ആകർഷകമായ പലിശ നൽകുന്നു മാത്രമല്ല, ടിഡിഎസ് കിഴിവിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതുകൂടാതെ ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു സ്ത്രീക്കും ഇതിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ നിങ്ങൾ പരമാവധി 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 2.32 ലക്ഷം രൂപയാണ് നിങ്ങൾക്ക് ലഭിക്കുക. നിങ്ങൾക്ക് 7.50 ശതമാനം നിരക്കിൽ 32044 രൂപ പലിശ ലഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ ആകെ 2,32044 രൂപ നൽകും. സ്കീം നിബന്ധനകളും വ്യവസ്ഥകളും അക്കൗണ്ട് ഉടമകൾ മരിച്ചാൽ, നോമിനിക്കോ കുടുംബാംഗങ്ങൾക്കോ ഈ നിക്ഷേപങ്ങൾ പിൻവലിക്കാം.