‘ലാലിന് തുല്യം ലാല്‍മാത്രം’ ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ കുറിപ്പ്
മോഹന്‍ലാല്‍ എന്ന അതുല്യനടന്‍റെ പിറന്നാള്‍ ദിനം വളരെ ആഘോഷമായാണ് അദ്ദേഹത്തിന്‍റെ ആരാധകരും മലയാളസിനിമാലോകവും കൊണ്ടാടുന്നത്. ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ഒരു ആരാധകന്‍റെ കുറിപ്പ് വളരെ വേഗം തന്നെ വൈറലായിമാറി..
ഫേസ്ബുക്ക് പോസ്റ്റ്
47 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ “വാന പ്രസ്ഥ ” ത്തിനു മികച്ച നടനുള്ള പുരസ്‌കാരം നേടിയ ശേഷം, നെടുമുടി വേണു അവതാരകനായുള്ള ദൂരദർശന്റെ ഇന്റർവ്യൂ വിൽ വാനപ്രസ്ഥ ത്തിലെ പൂതന മോക്ഷത്തെ പറ്റി പറയുന്ന ഭാഗമുണ്ട്. പൂതനയുടെ മരണം ചിത്രീകരിക്കുമ്പോൾ, ശരീര ചലനങ്ങൾക്കൊപ്പം മൂക്കിൽ കെട്ടിയിട്ടുള്ള മണി യുടെ ചലനവും,മരണം സംഭവിക്കുമ്പോൾ ആ മണി നിശ്ചലമാവുന്നത്. മോഹൻലാൽ വളരെയധികം breath കണ്ട്രോൾ ചെയ്താണ് ആ സീൻ അഭിനയിച്ചത്. മരണം സംഭവിക്കുമ്പോൾ അദ്ദേഹം പോലും അറിയാതെ, breath hold ചെയ്യുകയും ആ മണി നിശ്ചലമാവുകയും ചെയ്തു!!!
മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ സൂക്ഷ്മഭിനയത്തിന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണിത്. തീർച്ചയായും ഇതൊന്നും ബോധ പൂർവ്വം ചെയ്യുന്നതവില്ല.നമ്മൾ ശ്രദ്ധിക്കുകയോ, ശ്രദ്ധിക്കപ്പെടാതായോ ഇപ്പോഴും അദ്ദേഹം തന്റെ അഭിനയത്തിൽ ഇത്തരം അബോധമായ ഇടപെടലുകൾ നടത്തുന്നുണ്ടാവാം.
നവ രസങ്ങളായി ചിട്ടപെടുത്തിയ നടന ത്തിൽ അയാൾ, കേവലം ഒന്നോ രണ്ടോ രസങ്ങളിൽ ആഗ്ര ഗണ്യ നായവനല്ല. എല്ലാ രസങ്ങളിലൂടെയും അതിന്റെ ഭാവ വൈവിദ്ധ്യങ്ങളിലൂടെയും വളരെ അനായാസമായി കടന്നു ചെന്നിട്ടുണ്ട് അദ്ദേഹം.ഇന്ന് ഫഹദ് പ്രിത്വി യും നിവിനും ദുൽകറും പ്രണവുമൊക്കെ,ചെയ്യുന്ന വേഷങ്ങളിൽ 90കളിൽ മോഹൻലാലിനോളം അനുയോജ്യനായ മറ്റൊരു നടൻ ഇല്ല എന്ന് തിരിച്ചറിയുമ്പോഴാണ്, മഗിഴ് മതി കോട്ടയിലെ ബാഹുബലി പ്രതിമ പോലെ അയാൾ എത്രത്തോളം വലിയൊരു ഇതിഹാസമായാണ് നമുക്ക് മുന്നിൽ ഉയർന്നു നില്കുന്നത് എന്ന് അറിയാനാവുന്നത്!!!
ഇപ്പോൾ മോഹൻലാൽ സിനിമകൾ ഇറങ്ങുമ്പോൾ ചില കരച്ചിലുകൾ ഉയർന്നു കേൾക്കാറുണ്ട്.. “അഭിനയം പോയി ” “താടി ഇല്ലാതെ പറ്റില്ല ” “ഭാവമില്ല ” എന്നൊക്കെ യുള്ള സ്ഥിരം കമന്റ് കൾ. അവയോടൊക്കെ ഒന്ന് മാത്രമേ പറയാനുള്ളു
“നടനായി തന്നെ ജനിച്ചവനാണ് മോഹൻലാൽ. ഇനിയൊരു അവസാനമുണ്ടെങ്കിലും നടനായി തന്നെ ആയിരിക്കും